Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മദേഴ്സ് ഡേ സ്പെഷല്‍, ഗുലാബി ഫിര്‍ണി
ഫിര്‍ണി ഒരു മധുരമാണ്. ഒരു വടക്കേയിന്ത്യന്‍ വിഭവം. അരിയും പാലുമാണ് ഇതില്‍ ചേര്‍ക്കുക. റോസ് സിറപ്പ് ചേര്‍ത്താല്‍ ഇത് ഗുലാബി ഫിര്ണിയായി.
ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

ബസ്മതി അരി-അര കപ്പ്
പാല്-1 ലിറ്റര്‍
പഞ്ചസാര-അര കപ്പ്
ഏലയ്ക്കാപ്പൊടി-അര ടേബില്‍ സ്പൂണ്‍
പിസ്ത-1 കപ്പ്
റോസ് സിറപ്പ്-4 ടേബിള്‍ സ്പൂണ്‍
വെള്ളം-അര കപ്പ്
അരി വെള്ളത്തിലിട്ട് ഒരു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. ഇത് പാകത്തിനു വെള്ളം ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക.
പാലില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. കുറഞ്ഞ ചൂടിലാണ് ഇത് തിളപ്പിക്കേണ്ടത്. ഇതിലേക്ക് റോസ് സിറപ്പ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കണം.
ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന അരി ചേര്‍ത്തിളക്കുക. ഇത് കസ്റ്റാര്‍ഡ് പരുവത്തിലാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.
ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. ഇത് അല്പസമയം നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ മുകളില്‍ പാട പോലെ വരും. തണുത്തു കഴിഞ്ഞാല്‍ ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഫ്രീസറില്‍ വയ്ക്കരുത്.
തണുത്തു കഴിഞ്ഞാല്‍ പിസ്ത ഇതിലേക്കിടാം. ഗുലാബി ഫിര്‍ണി തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
