Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
15 മിനിറ്റ് ഗുലാബ് ജാമൂന് തയ്യാര്‍
എപ്പോഴായാലും അല്പം മധുരം കഴിക്കണം എന്ന് തോന്നിയാല്‍ ഉടനേ തന്നെ കടയില്‍ പോവുന്ന സ്വഭാവമാണോ? എന്നാല്‍ ഇനി വീട്ടില്‍ തന്നെ നമുക്ക് അല്പം സ്പെഷ്യല്‍ മധുരം ഇട്ടാലോ. അതിന് സഹായിക്കുന്ന ഒന്നാണ് ഗുലാബ് ജാമൂന്. ഇത് നിങ്ങളുടെ മധുരപ്രിയര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നല്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെഎളുപ്പത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇത് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി ആകെ ചിലവാക്കേണ്ടത് 15 മിനിറ്റ് മാത്രം മതി. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്ക് ഇനി മുതല്‍ ഗുലാബ് ജാമൂന് തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് ഒന്ന് ഓടിച്ച് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍

പാല്‍പ്പൊടി - അരക്കപ്പ്
മൈദ - കാല്‍കപ്പ്
ബേക്കിംഗ് സോഡ - ഒരു നുള്ള്
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- അല്പം
പഞ്ചസാര - 1 കപ്പ്
വെള്ളം - 1 കപ്പ്
ഏലക്ക - ആവശ്യത്തിന്
ചെറുനാരങ്ങ നീര് - അരമുറി
തയ്യാറാക്കുന്ന വിധം
ആദ്യം നമുക്ക് മാവ് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. അതിനായി ഒരു അരിപ്പയില്‍ അല്പം പാല്‍പ്പൊടി, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ഇട്ട് നല്ലതുപോലെ അരിച്ചെടുക്കണം. അതിന് ശേഷം ഇതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം മൈദ, പാല്‍പ്പൊടി മിക്്സിനോടൊപ്പം വെള്ളം ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കണം. ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഏലക്കയും കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുഴച്ചെടുത്ത് അത് അല്പ നേരത്തേക്ക് മാറ്റി വെക്കണം.
പാനി തയ്യാറാക്കുകയാണ് അടുത്തതായി വേണ്ടത്. പഞ്ചസാര അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ നൂല്‍പ്പരുവത്തില്‍ ആക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് കട്ട കെട്ടാതിരിക്കുന്നതിന് വേണ്ടി അല്പം നാരങ്ങ നീരും ചേര്‍ക്കേണ്ടതാണ്. ശേഷം നമ്മള് കുഴച്ച് മാറ്റി വെച്ച മാവ് ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്ത് കോരി ഇത് പഞ്ചസാര പാനിയിലേക്ക് ഇടേണ്ടതാണ്. കുറേ സമയം ഇതില്‍ കിടന്ന് ഇവയെല്ലാം നല്ലതുപോലെ വീര്‍ത്ത് വരുന്നു. വേണമെങ്കില്‍ നിങ്ങള്‍ക്ക് അല്പം കുങ്കുമപ്പൂവും റോസ് വാട്ടറും മിക്സ് ചെയ്യാവുന്നതാണ്. നല്ല സ്വാദുള്ള ഗുലാബ് ജാമൂന് റെഡി.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications