Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
മുളപ്പിച്ച ചെറുപയര്‍ മസാല
മുളപ്പിച്ച ധാന്യങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. പ്രോട്ടീനുകളുടെ ഉറവിടമാണ് മുളപ്പിച്ച ധാന്യങ്ങള്‍.
മുളപ്പിച്ച ധാന്യങ്ങള്‍ വേവിയ്ക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക. ഇവ കഴിയ്ക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പോലും.

ഇവയില്‍ അല്പം മസാലകളും സവാളയുമെല്ലാം ചേര്‍ത്ത് സ്വാദിഷ്ടമാക്കാം.
മുളപ്പിച്ച ചെറുപയര്‍ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
ചെറുപയര്‍ -1 കപ്പ്
സവാള-പകുതി
തക്കാളി-പകുതി
പച്ചമുളക്-1
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
കുരുമുളകുപൊടി-കാല് ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
ചെറുപയര്‍ നല്ലപോലെ കഴുകിയ ശേഷം മുളപ്പിയ്ക്കുക.
തക്കാളി, സവാള എന്നിവ ചെറുതായി അരിയുക. പച്ചമുളകും മല്ലിയിലയും അരിയണം. ഇവയെല്ലാം ധാന്യത്തില്‍ ചേര്‍ത്തിളക്കുക.
ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചാട്ട് മസാലയും വിതറുക. ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കണം. മല്ലിയിലയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
