Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

മുളപ്പിച്ച ചെറുപയര്‍ മസാല

മുളപ്പിച്ച ധാന്യങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. പ്രോട്ടീനുകളുടെ ഉറവിടമാണ് മുളപ്പിച്ച ധാന്യങ്ങള്‍.

മുളപ്പിച്ച ധാന്യങ്ങള്‍ വേവിയ്ക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക. ഇവ കഴിയ്ക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പോലും.

Sprouts

ഇവയില്‍ അല്‍പം മസാലകളും സവാളയുമെല്ലാം ചേര്‍ത്ത് സ്വാദിഷ്ടമാക്കാം.

മുളപ്പിച്ച ചെറുപയര്‍ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ചെറുപയര്‍ -1 കപ്പ്
സവാള-പകുതി
തക്കാളി-പകുതി
പച്ചമുളക്-1
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
ഉപ്പ്
മല്ലിയില

ചെറുപയര്‍ നല്ലപോലെ കഴുകിയ ശേഷം മുളപ്പിയ്ക്കുക.

തക്കാളി, സവാള എന്നിവ ചെറുതായി അരിയുക. പച്ചമുളകും മല്ലിയിലയും അരിയണം. ഇവയെല്ലാം ധാന്യത്തില്‍ ചേര്‍ത്തിളക്കുക.

ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചാട്ട് മസാലയും വിതറുക. ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കണം. മല്ലിയിലയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ഉപയോഗിക്കാം.

[ of 5 - Users]

English Summary

Sprouts masala for example is an easy to prepare and quick Indian recipe. We all know that green sprouts are very good for the health. They are easy to digest and also ease bowel movements. So, for a filling and healthy food at any time, you can try this quick recipe.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+