Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുളി ചീര കൊണ്ട് ഒരു ആന്ധ്രാ അച്ചാര്‍, ഗൊങ്കുര അച്ചാര്‍ തയ്യാറാക്കുന്ന വിധം
ആന്ധ്രപ്രദേശിന്റെ തനത് രുചിക്കൂട്ടാണ് ഗൊങ്കുര പച്ചടി എന്നും ഗൊങ്കുര ചട്നി എന്നും ഒക്കെ അറിയപ്പെടുന്ന അച്ചാര്‍. ഒരിനം ഇല കൊണ്ടാണ് ഈ അച്ചാര്‍ ഉണ്ടാക്കുന്നത് എന്നതുതന്നെയാണ് ഈ അച്ചാറിനെ വ്യത്യസ്തമാക്കുന്നത്. പുളി ചീര എന്നറിയപ്പെടുന്ന ഇലയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗൊങ്കിുര എന്നാണ് തെലുങ്കില്‍ ഈ ഇല അറിയപ്പെടുന്നത്. ചുവന്ന നിറത്തിലുള്ള ഈ ഇലകള്‍ക്ക് പുളി രസമാണ്.

ജലദോഷം, ചുമ, പനി എന്നിവ മാറാനും വിശപ്പ് കൂട്ടാനും ഗൊങ്കുര ഇലകള്‍ക്ക് കഴിവുണ്ടെന്നാണ് പറയപ്പടുന്നത്. മാത്രമല്ല ഈ ഇലയില്‍ വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു. ആന്ധ്രാപ്രദേശില്‍ ഈ ചീര അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ്. അച്ചാര്‍ അല്ലാതെ പുളി ചീര ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്. ചിക്കന്‍ കറിയിലും ചിക്കന്‍ ഫ്രൈയിലും വരെ പുളി ചീര വ്യാപകമായി ഉപയോഗിക്കുന്നു.
ഗൊങ്കുര ഇലകള്‍ അഥവാ പുളി ചീര ഉപയോഗിച്ച് എങ്ങനെയാണ് അച്ചാര്‍ തയ്യാറാക്കുക എന്ന് നോക്കാം.
ചേരുവകള്‍
- *പുളി ചീര/ഗൊങ്കുര ഇലകള്‍ - 3 ലിറ്റര്‍ പാത്രത്തില്‍ നിറയെ
- *ഉണക്കമുളക് - ആറോ ഏഴോ എണ്ണം
- *ജീരകം - ഒരു ടീസ്പൂണ്‍
- *വെളുത്തുള്ളി - നാല് എണ്ണം
- *ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- *ആദ്യം പുളി ചീര ഇലകള്‍ നല്ലവണ്ണം വെള്ളത്തില്‍ ഉലച്ചെടുക്കുക. വേണമെങ്കില്‍ ഇളം തണ്ടുകളും ചേര്‍ക്കാം.
- *കഴുകിയെടുത്ത ഇലകള്‍ വെള്ളം ഊറാന്‍ വെക്കുക. പിന്നീട് ഒരു തുണിയെടുത്ത് നനവ് പൂര്‍ണ്ണമായും മാറ്റുക.
- *അതിനുശേഷം ഈ ഇലകള്‍ വാടുന്നത് വരെ വെയിലില്‍ വെക്കുക. ഏകദേശം പത്ത് മണിക്കൂറ് കൊണ്ട് ഇത് വാടും.
- *ശേഷം ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് ചൂടാക്കുക.
- *അതിലേക്ക് ഗൊങ്കുര ഇലകള്‍ ഇട്ട് നന്നായി വാട്ടിയെടുക്കുക.
- *ഇലകള്‍ മാറ്റി അതേപാത്രത്തില്‍ കുറച്ചുകൂടി എണ്ണയൊഴിച്ച് വറ്റല്‍മുളക് നല്ലവണ്ണം വറുത്തെടുക്കുക. അതിലേക്ക് ജീരകം കൂടി ഇട്ട് റോസ്റ്റ് ചെയ്യുക.
- *മിക്സിയുടെ ജാറില്‍ വറുത്തുവെച്ച മുളകും ജീരകവും നാല് അല്ലി വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.
- *ഇതിലേക്ക് വാട്ടിവെച്ചിരിക്കുന്ന ഗൊങ്കുര ഇലയും ചേര്‍ത്ത് അരച്ചെടുക്കുക.
- സാധാരണയായി ഗൊങ്കുര അച്ചാര്‍ അമിതമായി അരയ്ക്കാറില്ല.
- *വേണമെങ്കില്‍ കടുകും കടലപ്പരിപ്പും ഉഴുന്നുപരിപ്പും വറുത്തുചേര്ക്കാം.
- *ഗൊങ്കുര അച്ചാര്‍ തയാറായി.
- *ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കാം.
- *കൂടുതല്‍ കാലം ഉപയോഗിക്കാന്‍ ഫ്രിഡ്ജില്‍ വെക്കാം.
PC: Wikipedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
