Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

തയ്യാറാക്കാന്‍ എളുപ്പം, ഗീ റൈസ്

നെയ്യ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നെയ്യു കൊണ്ടുള്ള ഗീ റൈസ് ഉണ്ടാക്കി നോക്കൂ.

കുട്ടികള്‍ക്ക് നെയ്യു കൊടുക്കാനുള്ള ഒരു എളുപ്പ മാര്‍ഗം കൂടിയാണ് ഇത്.

Ghee Rice

ബസ്മതി അരി-2 കപ്പ്
നെയ്യ്-കാല്‍ കപ്പ്
നാളികേരപ്പാല്‍-അര കപ്പ്
കറുവാപ്പട്ട-1
ഗ്രാമ്പൂ-1
വയനയില-2
ഏലയ്ക്ക-1
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില

ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ഇതില്‍ ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, എലയ്ക്ക, വയനയില എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരിയിട്ട് നല്ലപോലെ ഇളക്കണം.

നല്ല പോലെ കൂട്ടിച്ചേര്‍ത്ത ഈ മിശ്രിതം പ്രഷര്‍ കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് നാളികേരപ്പാല്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാകത്തിന് വെള്ളവും ചേര്‍ക്കണം.

കുക്കര്‍ അടച്ചു വച്ച് അരി വേവുന്നതു വരെ വേവിക്കണം. സാധാരണഗതിയില്‍ രണ്ടോ മൂന്നോ വിസിലുകള്‍ മതിയാകും.

ചോറ് വാങ്ങിവച്ച് ഇതിലേക്ക് കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തു ചേര്‍ത്ത് അലങ്കരിക്കാം. മല്ലിയില അരിഞ്ഞതും ചേര്‍ത്താല്‍ ഗീ റൈസ് തയ്യാര്‍.

കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റിയ നല്ലൊരു വിഭവം കൂടിയാണിത്. ഇത് പരീക്ഷിച്ചു നോക്കൂ. ഉണ്ടാക്കാനും എളുപ്പമല്ലേ.

[ of 5 - Users]

English Summary

There is nothing like rice feast as it satisfies the taste buds and also the stomach. Ghee rice is very easy to make and can be relished with any side dish
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+