Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കസ് കസ് പായസം തയ്യാറാക്കാം
ജന്മാഷ്ടമി ദിനത്തില്‍ കസ്‌കസ് പായസം തയ്യാറാക്കം, എങ്ങനെയെന്ന് നോക്കാം.
കസ്‌കസ് പായസം പരമ്പരാഗതമായ ഒരു മധുരപലഹാരമാണ്. പോപ്പി വിത്തുകൾ, തേങ്ങ, ശർക്കര എന്നിവ ഉപയോഗിച്ചാണ് ഈ പായസo തയ്യാറാക്കുന്നത്. പോപ്പി വിത്തുകൾ അടങ്ങിയ പായസത്തിനു ധാരാളം പോഷകമൂല്യമുണ്ട്.ഇത് കൂളന്റായി പ്രവർത്തിക്കുന്നു.ഇത് വായ്പ്പുണ്ണും ,ഉറക്കക്കുറവും പരിഹരിക്കാൻ മികച്ചതാണ്.ഈ ഒരു ഗ്ലാസ് പായസം കുടിച്ചുകഴിഞ്ഞാൽ ആളുകൾ ഉറങ്ങാൻ തുടങ്ങും.
എല്ലാ ആഘോഷങ്ങൾക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. ശർക്കര വിഭവങ്ങൾ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇത് തീർച്ചയായും നിങ്ങൾക്ക് ഇഷ്ട്ടപ്പെടും. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കുക.

Recipe By: കാവ്യശ്രീ എസ്
Recipe Type: മധുരം
Serves: 4
-
കസ്‌കസ് (പോപ്പി വിത്തുകൾ ) - 3 സ്പൂൺ
ശർക്കര - 1 / 2 ഇടത്തരം
വെള്ളം - 1 / 2 ഗ്ലാസ്
ചിരകിയ തേങ്ങ - 1 കപ്പ്
ഏലയ്ക്ക - 2
വെള്ളം - 1 / 4 കപ്പ്
-
1. ചൂടായ പാനിലേക്ക് പോപ്പി വിത്തുകൾ ഇടുക.
2. ബ്രൗൺ നിറമാകുന്നതുവരെ അത് വറുക്കുക.
3. സ്റ്റവ് ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക.
4. ഈ സമയം ശർക്കര ഒരു പാത്രത്തിലെടുക്കുക.
5. ഗ്ലാസിലെ വെള്ളമൊഴിച്ചു ഇളക്കുക.
6. മൂടിവച്ചു നന്നായി ഉരുക്കുക.
7. ഈ സമയം പോപ്പി വിത്തുകളെ മിക്സിയിലെ ജാറിലേക്കിടുക.
8 ഇതിലേക്ക് തേങ്ങയും ഏലക്കായും ഇടുക.
9. കുറച്ചു വെള്ളമൊഴിച്ചു നന്നായി ഇതിനെ അരയ്ക്കുക.
10. ശർക്കര അലിയുമ്പോൾ ഈ മിശ്രിതം ചേർത്ത് ഇളക്കുക.
11. മീഡിയം തീയിൽ 2 -3 മിനിറ്റ് ഇളക്കുക.
12. അടിയിൽ പിടിക്കാതിരിക്കാൻ തുടരെ ഇളക്കുക.
13. തിളച്ചുകഴിഞ്ഞാൽ ചൂടോടെ വിളമ്പുക.
- 1. നിങ്ങൾക്ക് വേണമെങ്കിൽ പാൽ ചേർക്കാവുന്നതാണ്.
- 2. പോപ്പി വിത്തും തേങ്ങയുമായി അരയ്ക്കുമ്പോൾ കുതിർത്ത അരി ചേർത്താൽ നല്ല കട്ടി കിട്ടും.
- 3. ശർക്കരയ്ക്കു പകരം പഞ്ചസാര ചേർക്കാം.പക്ഷെ രുചി വ്യത്യാസം ഉണ്ടാകും.
- 4. ഉണക്ക പഴങ്ങൾ വറുത്തു ഇടുന്നത് നന്നായിരിക്കും.
- വിളമ്പുന്നത് - 1 കപ്പ്
- കലോറി - 136 കലോറി
- കൊഴുപ്പ് - 4 ഗ്രാം
- പ്രോട്ടീൻ - 3 ഗ്രാം
- കാര്ബോഹൈഡ്രേറ്റ്സ് - 14 ഗ്രാം
- ഷുഗർ - 9 ഗ്രാം
- അയൺ - 5%
സെറ്റ്പ് ബൈ സ്റ്റെപ്- കസ്‌കസ് പായസം തയ്യാറാക്കാം
1. ചൂടായ പാനിലേക്ക് പോപ്പി വിത്തുകൾ ഇടുക.

2. ബ്രൗൺ നിറമാകുന്നതുവരെ അത് വറുക്കുക.

3. സ്റ്റവ് ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക.

4. ഈ സമയം ശർക്കര ഒരു പാത്രത്തിലെടുക്കുക.

5. ഗ്ലാസിലെ വെള്ളമൊഴിച്ചു ഇളക്കുക.

6. മൂടിവച്ചു നന്നായി ഉരുക്കുക.


7. ഈ സമയം പോപ്പി വിത്തുകളെ മിക്സിയിലെ ജാറിലേക്കിടുക.

8 ഇതിലേക്ക് തേങ്ങയും ഏലക്കായും ഇടുക.


9. കുറച്ചു വെള്ളമൊഴിച്ചു നന്നായി ഇതിനെ അരയ്ക്കുക.


10. ശർക്കര അലിയുമ്പോൾ ഈ മിശ്രിതം ചേർത്ത് ഇളക്കുക.


11. മീഡിയം തീയിൽ 2 -3 മിനിറ്റ് ഇളക്കുക.

12. അടിയിൽ പിടിക്കാതിരിക്കാൻ തുടരെ ഇളക്കുക.

13. തിളച്ചുകഴിഞ്ഞാൽ ചൂടോടെ വിളമ്പുക.


Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
