Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുട്ടികള്‍ക്ക് വ്യത്യസ്തമായ നാലുമണിപ്പലഹാരം: ഏലാഞ്ചി തയ്യാറാക്കാം
എപ്പോഴും വെറൈറ്റി രുചി ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സൂപ്പര്‍ പലഹാരമാണ് ഏലാഞ്ചി. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കി നില്ക്കുന്ന ഒന്നാണ് ഏലാഞ്ചി. ഇപ്പോള്‍ സ്കൂള്‍ തുറന്നു, ഇനി സ്കൂള്‍ വിട്ട് വരുന്ന ദിവസം പലപ്പോഴും കുട്ടികള്‍ക്ക് ഒരു നാലുമണിപ്പലഹാരം കൂടി നമ്മള് തയ്യാറാക്കും.
എന്നാല്‍ എല്ലാ ദിവസവും ഒരേ പലഹാരം നല്കിയാല് അത് കുട്ടികള്‍ക്ക് അത്ര ഇഷ്ടപ്പെടണം എന്നില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഈ മഴയത്ത് വീട്ടില്‍ തയ്യാറാക്കിയ നല്ല സൂപ്പര്‍ പലഹാരമായി ഏലാഞ്ചി നല്‍കാം. മധുരമായത് കൊണ്ട് തന്നെ കുട്ടികള്‍ വളരെ എളുപ്പത്തില്‍ കഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. എങ്ങനെ ഏലാഞ്ചി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* മൈദ - ഒരു കപ്പ്
* വെള്ളം - ഒരു കപ്പ്
* മുട്ട - ഒരെണ്ണം
* ഉപ്പ് - ഒരു നുള്ള്
* മഞ്ഞള്‍പ്പൊടി - അല്പം
* നെയ്യ് - ഒരു ടീസ്പൂണ്‍
* അണ്ടിപ്പരിപ്പ് - 10-12 എണ്ണം
* ഉണക്ക മുന്തിരി - 4-5 എണ്ണം
* തേങ്ങ - ഒരു കപ്പ്
* പഞ്ചസാര - കാല്‍ക്കപ്പ്
* ഏലക്കായ - രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം:
* ആദ്യം ഒരു പാന്‍ എടുത്ത് അതിലേക്ക് അല്പം നെയ്യ് ചേര്‍ക്കണം
* പിന്നീട് ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും വഴറ്റിയെടുക്കാം.
പിന്നീട് തേങ്ങ ചിരകിയതും ഇതിലേക്ക് ചേര്‍ക്കാം
* നല്ലതുപോലെ ഈ മൂന്ന് ചേരുവകളും മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക്
ഏലക്കപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുക
* പഞ്ചസാര നല്ലതുപോലെ ഉരുകി വരുന്നത് വരെ വഴറ്റിയെടുക്കണം
* പിന്നീട് തീ അണച്ച ശേഷം ഇത് മാറ്റി വെക്കണം
* ശേഷം ഇതിന് വേണ്ട മാവ് തയ്യാറാക്കാം. അതിനായി മിക്സിയില്‍
മുട്ടയും, ഉപ്പും, മഞ്ഞള്‍പ്പൊടിയും മൈദയും എടുത്ത് നല്ലതുപോലെ
മിക്സ് ചെയ്ത് എടുക്കാം.
* മിക്സിയില്‍ അടിക്കുമ്പോള്‍ കട്ടയില്ലാതെ അടിക്കേണ്ടതാണ്
* പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് അല്പം നെയ്യ് തൂവി
ദോശ പരുവത്തില്‍ പരത്തിയെടുക്കാം
* രണ്ട് വശവും വെന്ത് വരുമ്പോള്‍ നമ്മള് തയ്യാറാക്കി വെച്ചിരിക്കുന്ന
ഫില്ലിംങ് ഇതിന് മുകളില്‍ വെച്ച് ചുരുടിടിയെടുക്കണം
* ഇത് ആവര്‍ത്തിക്കാം, നല്ല സ്വാദിഷ്ടമായ ഏലാഞ്ചി തയ്യാര്‍
Pc: ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
