Latest Updates
-
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ! -
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുട്ട ചേര്‍ക്കാത്ത വേഫിള്‍സ് വളരെ എളുപ്പം വീട്ടില്‍ തയ്യാറാക്കാം
വേഫിള്‍സ് പലപ്പോഴും പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇത് തയ്യാറാക്കുന്നതിന് പലരും മിനക്കെടാതെ പലപ്പോഴും കടയില്‍ നിന്ന് വാങ്ങിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വേഫിള്‍സ് ഇനി കടയില്‍ നിന്ന് വാങ്ങിക്കാതെ വീട്ടില്‍ തന്നെ തയ്യാറാക്കാം. മുട്ട ചേര്‍ത്ത വേഫിള്‍സ് ഇഷ്ടമില്ലാത്തവരാണെങ്കില്‍ ഇനി മുട്ട ചേര്‍ക്കാതെ നമുക്ക് വീട്ടില്‍ വേഫിള്‍സ് തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പാണ് നടത്തേണ്ടത് എന്ന് നോക്കാം.
നിങ്ങള്‍ക്ക് കുട്ടികള്‍ക്ക് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ തന്നെ ഇത് നല്‍കാവുന്നതാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് കൊണ്ട് തന്നെ പ്രഭാത ഭക്ഷണത്തിനൊപ്പമോ അല്ലെങ്കില്‍ വൈകുന്നേരത്തെ സ്നാക്സോ ആയി നിങ്ങള്‍ക്ക് വേഫിളുകള്‍ കഴിക്കാം. എങ്ങനെ മുട്ട ചേര്‍ക്കാതെ വേഫിള്‍സ് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
മൈദ- 2 കപ്പ് (280 ഗ്രാം)
പഞ്ചസാര - 2/3 കപ്പ് (130 ഗ്രാം)
ബേക്കിംഗ് സോഡ- 1 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- 3 ടീസ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
മോര് -2 കപ്പ് (480 മില്ലി)
വെണ്ണ- 4 ടേബിള്‍സ്പൂണ്‍ (60 ഗ്രാം)
വനില എസ്സന്‍സ് -2 ടീസ്പൂണ്‍
വിപ്പിംങ് ക്രീം, തേന്‍ അല്ലെങ്കില്‍ ടോപ്പിങ്ങിനായി പഴങ്ങള്‍
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു ബൗള്‍ എടുത്ത് അതിലേക്ക് മൈദ, പഞ്ചസാര, ബേക്കിംഗ് സോഡ,
ബേക്കിംഗ് പൗഡര്‍, ഉപ്പ് എന്നിവയെല്ലാം നല്ലതുപോലെ അരിച്ച് മിക്സ്
ചെയ്ത് എടുക്കുക. പിന്നീട് വിസ്ക് ഉപയോഗിച്ച് എല്ലാം നല്ലതുപോലെ
മിക്സ് ചെയ്യാവുന്നതാണ്. ശേഷം ഇതിലേക്ക് മോര്, വെണ്ണ, വാനില
എസ്സന്‍സ് തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത നല്ലതുപോലെ മിക്സ് ചെയ്ത്
എടുക്കാം. ഇത് സോഫ്റ്റ് ആവുന്നത് വരെ ഇളക്കേണ്ടതാണ്. ശേഷം 10 മിനിറ്റ്
ഇത് മാറ്റി വെക്കണം.
പിന്നീട് വേഫിള്‍ തയ്യാറാക്കുന്നതിനായി പാത്രം പ്രിഹീറ്റ്
ചെയ്യേണ്ടതാണ്. ബാറ്റര്‍ ഒഴിക്കുന്നതിന് മുമ്പ്, നോണ്‍-സ്റ്റിക്ക്
കുക്കിംഗ് സ്പ്രേ ഉപയോഗിച്ച് വേഫിള്‍ മേക്കറില്‍ ഒഴിക്കേണ്ടതാണ്.
ഇതിലേക്ക് വേഫിള്‍ മിക്സ് ഒഴിക്കാം. സാധാരണയായി 2 മുതല്‍ 3 മിനിറ്റ്
വരെ. വേഫിള്‍ മേക്കറില്‍ നിന്ന് നീരാവി പുറത്തുവരാതിരിക്കുമ്പോള്‍
വേഫിള്‍ തയ്യാറായി എന്ന് ഉറപ്പിക്കാം.
ഇത്രയുമായി കഴിഞ്ഞാല്‍ വേഫിളുകള്‍ 200º F (95º C) ഓവനില്‍ വയ്ക്കാം.
പിന്നീട് ബാക്കിയുള്ള വേഫളുകള് കൂടി തയ്യാറാക്കാവുന്നതാണ്. തയ്യാറായി
കഴിഞ്ഞാല്‍ ഇതിന് മുകളിലേക്ക് വിപ്പിംങ് ക്രീം ഇട്ട് പഴങ്ങള്‍
നിരത്താവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
