Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
കഷ്ടപ്പെടാതെ കട്ലെറ്റ് ഉണ്ടാക്കാം, ബ്രെഡ് പൊടിയും മൈദയും വേണ്ട; ഈസി കട്ലെറ്റ് റെസിപ്പി
കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടമുള്ള ചെറുകടിയാണ് കട്ലെറ്റ്. വെജ് ആയാലും നോണ്വെജ് ആയാലും അല്പ്പം സോസും കുട്ടി കട്ലെറ്റ് കഴിച്ചാല് ജോറാണ്. പക്ഷേ വീട്ടില് കട്ലെറ്റ് ഉണ്ടാക്കല് അത്ര എളുപ്പമുള്ള കാര്യമല്ല. പച്ചക്കറികള് അരിഞ്ഞുവഴറ്റി ഉരുളക്കിഴങ്ങ് വേവിച്ച് മാവുണ്ടാക്കി, ബ്രെഡ് പൊടിയില് മുക്കി എണ്ണയില് പൊരിച്ചെടുത്ത് വരുമ്പോഴേക്കും ഉണ്ടാക്കുന്നവര്ക്കും കഴിക്കാന് കാത്തിരിക്കുന്നവര്ക്കും ക്ഷമ നശിക്കും. പക്ഷേ വീട്ടിലുണ്ടാക്കുന്ന കട്ലെറ്റിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.

ബ്രെഡ്പൊടിയും മൈദയും ഒന്നും ഇല്ലാതെ ഒരു കട്ലെറ്റ് ഉണ്ടാക്കാന് പറ്റിയിരുന്നെങ്കിലെന്ന് ഒരു തവണയെങ്കിലും കട്ലെറ്റ് ഉണ്ടാക്കിയിട്ടുള്ളവര് ആശിച്ചിട്ടുണ്ടാകും. എന്നാല് അങ്ങനെയുള്ളൊരു കട്ലെറ്റിന്റെ റെസിപ്പിയാണ് ഇവിടെ പങ്കിടുന്നത്. പച്ചക്കറികള് കൊണ്ട് ആരോഗ്യത്തില് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ, വളരെ രുചികരമായ കട്ലെറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകള്
രണ്ട് കപ്പ് ഉരുളക്കിഴങ്ങ്
അരക്കപ്പ് ഫ്രഞ്ച് ബീന്സ്
മുക്കാല്ക്കപ്പ് ക്യാരറ്റ്
അരക്കപ്പ് ഗ്രീന്പീസ്
മൂന്ന് സ്പൂണ് മല്ലിയില
രണ്ട് പച്ചമുളക് വിത്ത് കളഞ്ഞ് അരിഞ്ഞത്
അര ടീസ്പൂണ് ഗരം മസാല
1 ടീസ്പൂണ് വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്
അരടീസ്പൂണ് ജീരകം വറുത്തത്
അവല് പൊടിച്ചത് ആവശ്യത്തിന്
കടലമാവ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചക്കറികളെല്ലാം ഒരു കുക്കറില് ഇട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് മീഡിയം തീയില് വേവിച്ചെടുക്കുക. ആവി പോയതിന് ശേഷം അടപ്പ് തുറന്ന് അധികം വരുന്ന വെള്ളം ഊറ്റി പച്ചക്കറികള് നന്നായി ഉടച്ചെടുക്കുക.
ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന മല്ലിയില, പച്ചമുളക്, ഗരംമസാല, ജീരകം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്ത്ത് നന്നായി കുഴയ്ക്കുക.
ഇവി കുറച്ച് അവല് മിക്സിയുടെ ജാറിലിട്ട് പൊടിച്ച് ആറ് ടേബിള്സ്പൂണോളം പച്ചക്കറി മിക്സിലേക്ക് ചേര്ക്കുക. മാവ് ലൂസ് ആണെങ്കില് കട്ടി ആകുന്നത് വരെ ഈ പൊടി ചേര്ക്കാം. പച്ചക്കറിയിലെ വെള്ളം ഊറ്റിക്കളയാന് മറക്കരുത്.
ഇനി കുറച്ച് കടലമാവില് വെള്ളം ചേര്ത്ത് ലൂസായ മാവ് തയ്യാറാക്കുക. സാധാരണ കട്ലെറ്റില് ബ്രെഡ് പൊടി പറ്റിപ്പിടിക്കാന് മുട്ടയില് മുക്കുന്നതിന് പകരം ഇവിടെ കടലമാവിലാണ് മുക്കുന്നത്.
ഇനി കട്ലെറ്റിന്റെ ആകൃതിയില് മാവ് പരത്തുക. ഓരോന്നും ആദ്യം കടലമാവില് മുക്കി, ശേഷം ബാക്കിവന്ന അവിലുപൊടിയില് ഇട്ട് മാറ്റിവെക്കുക.
ഇവിടെ കട്ലെറ്റ് എണ്ണയില് മുക്കിപ്പൊരിക്കുന്നില്ല. പകരം ഒരു പരന്ന തട്ട് അടുപ്പില് വെച്ച് സ്വല്പ്പം എണ്ണ തൂവി, ചൂടാകുമ്പോള് കട്ലെറ്റ് ഇരുപുറവും മൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. കരിഞ്ഞുപോകാതിരിക്കാന് ഇടയ്ക്കിടെ കുറച്ച് എണ്ണ തൂവിക്കൊടുക്കണം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
