Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
വീട്ടില്‍ അവില് ഉണ്ടോ, മൂന്ന് മിനിട്ടില്‍ ഒരു മിക്സ്ചര്‍ തയ്യാറാക്കാം, ഈസി മിക്ചര്‍ റെസിപ്പി
ദാ നല്ല മഴക്കാലമാണ് വരുന്നത്. വൈകുന്നേരം തകൃതിയായി മഴ പെയ്യുമ്പോള്‍ ഒരു ഗ്ലാസ് കട്ടന്‍ചായയും പാത്രത്തില്‍ കുറച്ച് മിക്സ്ചറും എടുത്ത് മഴ കണ്ടുകൊണ്ട് മിക്സ്ചര്‍ കൊറിച്ച് ഒരിറക്ക് കട്ടന്‍ചായ കുടിച്ച് എരിവിനെ മധുരം കൊണ്ട് പാട്ടിലാക്കി അങ്ങനെ ഇരിക്കുന്നത് സുഖമുള്ള സംഗതിയാണ്. കുട്ടികളെന്നോ വലിയവരെന്നോ ഇല്ലാതെ ഒട്ടുമിക്ക ആളുകള്‍ക്കും പ്രിയപ്പെട്ട ബേക്കറി പലഹാരമാണ് മിക്സ്ചര്‍. എത്ര എരിവുണ്ടെങ്കിലും മിക്സ്ചര്‍ കഴിക്കാന്‍ കുട്ടികള്‍ക്കും വലിയ ഇഷ്ടമാണ്.

വീട്ടില്‍ മിക്സ്ചര്‍ ഉണ്ടാക്കി നോക്കിയിട്ടുള്ളവര്
ചുരുക്കമായിരിക്കും. മിക്സ്ചര്‍ മാവ് തയ്യാറാക്കലും അച്ചിലൂടെ അത്
പിഴിഞ്ഞെടുക്കലും പലര്‍ക്കും മടിയുള്ള കാര്യമാണ്. അങ്ങനെയുള്ളവര്‍ക്ക്
ആ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ മൂന്ന്
മിനിട്ടില്‍ മിക്സ്ചര്‍ തയ്യാറാക്കാനുള്ള റെസിപ്പിയാണ് ഇനി പറയാന്‍
പോകുന്നത്.
ഈസി മിക്സ്ചര്‍ റെസിപ്പി
ചേരുവകള്‍
*അവില് (കട്ടി കൂടിയ വെള്ള അവിലാണ് നല്ലത്)
*നിലക്കടല
*അണ്ടിപ്പരിപ്പ്
*ഉണക്കമുന്തിരി
*പൊട്ടുകടല
*വെളുത്തുള്ളി
*ഉണക്കമുളക്
*കറിവേപ്പില
*മുളക്പൊടി
*ഉപ്പ്
*പഞ്ചസാര
*കായപ്പൊടി
*വെളിച്ചെണ്ണ
(ചേരുവകളെല്ലാം മിക്സ്ചര്‍ അളവ് അനുസരിച്ച്)
തയ്യാറാക്കുന്ന വിധം
*അടുപ്പില്‍ ചീനച്ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക
*ഒരു കോരുതവിയില് അവില് എടുത്ത് അത് എണ്ണയില്‍ മുക്കി
വറുത്തെടുക്കുക
*ഇതുപോലെ അണ്ടിപ്പരിപ്പ്, നിലക്കടല, ഉണക്കമുന്തിരി എന്നിവയും
വറുത്തെടുത്ത് അവിലിലേക്ക് ചേര്‍ക്കുക
*ഇതേ എണ്ണയില്‍ കോരുതവിയില് വെച്ചുകൊണ്ടുതന്നെ കുറച്ച് ഉണക്കമുളക്,
ചതച്ച വെളുത്തുള്ളി, കറിവേപ്പില എന്നിവയും വറുത്തെടുക്കുക
*ഇനി കുറച്ച് പൊട്ടുകടല വറുക്കാതെ അവില് മിശ്രിതത്തിലേക്ക്
ചേര്ക്കു
*അടുത്തതായി മസാല തയ്യാറാക്കാം. ഒരു ചെറിയ പാത്രത്തില്‍ കുറച്ച്
പഞ്ചസാര, ഉപ്പ്, ആവശ്യത്തിന് മുളക്പൊടി, കായപ്പൊടി എന്നിവ
ഒരുമിച്ചെടുത്ത് ഒന്ന് ചതച്ചെടുക്കുക
*ഇത് അവില് മിശ്രിതത്തിലേക്ക് ചേര്‍ക്ക് നല്ലവണ്ണം
ഇളക്കിയെടുക്കുക.
*വെറും മൂന്നുമിനിട്ടില്‍ രുചിയേറും മിക്സ്ചര്‍ തയ്യാര്‍.
ചേരുവകളെല്ലാം അവില് എത്രയെടുക്കുന്നോ അതിന്റെ പാകത്തിന് എടുക്കണം. മുളക്പൊടി എരിവ് അനുസരിച്ച് എടുക്കണം. കായപ്പൊടി, പഞ്ചസാര എന്നിവ താരതമ്യേന വളരെ കുറച്ച് മതി.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Image Credit: Wikipedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
