Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ഉഴുന്നും വേണ്ട, പുളിപ്പിക്കുകയും വേണ്ട; കര്‍ണ്ണാടകയുടെ സ്വന്തം നീര്‍ദോശ
ദോശ കഴിച്ച് മടുത്തവര്‍ക്ക് ദോശയോടുള്ള പ്രേമം വീണ്ടെടുക്കാന്‍ ഒരു അടിപൊളി നീര്‍ദോശ റെസിപ്പിയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. കേരളത്തില്‍ ചിലയിടങ്ങളില്‍ നീര്‍ദോശ ഉണ്ടാക്കുമെങ്കിലും കര്‍ണ്ണാടകയിലാണ് ഈ ദോശ കൂടുതലായും ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് മംഗളൂരുവില്‍. പേരുപോലെ കാഴ്ചയിലും സിംപിളാണ് നീര്‍ദോശ. വളരെ കനം കുറഞ്ഞ്, എന്നാല്‍ മുറിഞ്ഞുപോകാത്ത ഒരു ദോശ. മറ്റ് ദോശകളില്‍ നിന്ന് വ്യത്യസ്തമായി ഉഴുന്ന് ഉപയോഗിക്കുന്നില്ല എന്നതും മാവ് പുളിപ്പിക്കുന്നില്ല എന്നതുമാണ് നീര്‍ദോശയുടെ പ്രത്യേകത.

അപ്പോള്‍ നീര്‍ദോശ എങ്ങനെയാണ് ഉണ്ടാക്കുകയെന്ന് നോക്കാം.
നീര്‍ദോശ
വെള്ളവും പച്ചരിയും ഉപ്പും മാത്രമാണ് ഈ നീര്‍ദോശ ഉണ്ടാക്കാന്‍ ആവശ്യമുള്ളൂ. മാത്രമല്ല പുളിപ്പിക്കേണ്ടതില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു ദോശയാണിത്. ഈ ദോശയ്ക്കൊപ്പം തേങ്ങ ചട്നിയോ വെജ് കുര്മയോ ഒക്കെ ഉപയോഗിക്കാം.
ചേരുവകള്‍
- *പച്ചരി - ഒരു കപ്പ്
- *വെള്ളം, ഉപ്പ് ആവശ്യത്തിന്
- *തേങ്ങ -കാല്‍കപ്പ് (വേണമെങ്കില്‍ മാത്രം)
തയ്യാറാക്കുന്ന വിധം
- *ഒരു കപ്പ് പച്ചരി നല്ലവണ്ണം കഴുകി നാലുമണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
- *വെള്ളം ഊറ്റിക്കളഞ്ഞ് അരി മിക്സിയില്‍ അരച്ചെടുക്കുക.
- *വേണമെങ്കില്‍ ദോശയുടെ രുചി കൂടാന്‍ അരി അരയ്ക്കുമ്പോള്‍ കാല്‍ക്കപ്പ് തേങ്ങയോ അല്ലെങ്കില്‍ അരച്ചതിന് ശേഷം കുറച്ച് തേങ്ങാപ്പാലോ ചേര്‍ക്കാം.
- *അരച്ചെടുത്തതിന് ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഈ മാവ് ലൂസാക്കിയെടുക്കണം. നീര്‍ദോശ മാവിന് മോരിന്റെ അത്ര കട്ടിയേ പാടുള്ളു.
- *ഒരു കപ്പ് അരിക്ക് ഒന്നര, ഒന്നേ മുക്കാല്‍ കപ്പോളം വെള്ളം ആവശ്യമായി വരും.
- *മാവ് തയ്യാറായാല്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മാറ്റിവെക്കുക.
- *ഇനി ഒരു നോണ്‍സ്റ്റിക് തവ അല്ലെങ്കില്‍ ദോശത്തട്ട് അടുപ്പത്ത് വെക്കുക.
- *സാധാരണ ദോശത്തട്ട് ആണെങ്കില്‍ ചൂടാകുമ്പോള്‍ എല്ലായിടത്തും എണ്ണ പുരട്ടിക്കൊടുക്കുക.
- *അത് കഴിഞ്ഞ് മാവ് തട്ടിന്റെ എല്ലാ ഭാഗങ്ങളിലും ഒഴിച്ചുകൊടുക്കുക.
- *പ്രത്യേകം ശ്രദ്ധിക്കുക, സാധാരണ ദോശ ഉണ്ടാക്കുന്നത് പോലെ ഇവിടെ നമ്മള് മാവ് പരത്തുകയല്ല, മറിച്ച് തട്ടിന്റെ എല്ലാ ഭാഗത്തും ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.
- *ഇനി തീ കൂട്ടിവെച്ച് ഒരു അടപ്പ് പാത്രം കൊണ്ട് അടച്ചുവെക്കുക.
- *കനം കുറവായതുകൊണ്ട് ഇത് വളരെ വേഗം വെന്തുകിട്ടും.ദോശയുടെ *അരികുകള്‍ തട്ടില്‍ നിന്നും വേര്‍പെട്ട് തുടങ്ങുമ്പോള്‍ ദോശ എടുക്കാം.
- *ഇങ്ങനെ ബാക്കി നീര്ദോശകളും ചുട്ടെടുക്കുക.
Image Credit: Indian Healthy Recipe
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
