Latest Updates
-
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്?
ഉഴുന്നും വേണ്ട, പുളിപ്പിക്കുകയും വേണ്ട; കര്‍ണ്ണാടകയുടെ സ്വന്തം നീര്‍ദോശ
ദോശ കഴിച്ച് മടുത്തവര്‍ക്ക് ദോശയോടുള്ള പ്രേമം വീണ്ടെടുക്കാന്‍ ഒരു അടിപൊളി നീര്‍ദോശ റെസിപ്പിയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. കേരളത്തില്‍ ചിലയിടങ്ങളില്‍ നീര്‍ദോശ ഉണ്ടാക്കുമെങ്കിലും കര്‍ണ്ണാടകയിലാണ് ഈ ദോശ കൂടുതലായും ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് മംഗളൂരുവില്‍. പേരുപോലെ കാഴ്ചയിലും സിംപിളാണ് നീര്‍ദോശ. വളരെ കനം കുറഞ്ഞ്, എന്നാല്‍ മുറിഞ്ഞുപോകാത്ത ഒരു ദോശ. മറ്റ് ദോശകളില്‍ നിന്ന് വ്യത്യസ്തമായി ഉഴുന്ന് ഉപയോഗിക്കുന്നില്ല എന്നതും മാവ് പുളിപ്പിക്കുന്നില്ല എന്നതുമാണ് നീര്‍ദോശയുടെ പ്രത്യേകത.

അപ്പോള്‍ നീര്‍ദോശ എങ്ങനെയാണ് ഉണ്ടാക്കുകയെന്ന് നോക്കാം.
നീര്‍ദോശ
വെള്ളവും പച്ചരിയും ഉപ്പും മാത്രമാണ് ഈ നീര്‍ദോശ ഉണ്ടാക്കാന്‍ ആവശ്യമുള്ളൂ. മാത്രമല്ല പുളിപ്പിക്കേണ്ടതില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു ദോശയാണിത്. ഈ ദോശയ്ക്കൊപ്പം തേങ്ങ ചട്നിയോ വെജ് കുര്മയോ ഒക്കെ ഉപയോഗിക്കാം.
ചേരുവകള്‍
- *പച്ചരി - ഒരു കപ്പ്
- *വെള്ളം, ഉപ്പ് ആവശ്യത്തിന്
- *തേങ്ങ -കാല്‍കപ്പ് (വേണമെങ്കില്‍ മാത്രം)
തയ്യാറാക്കുന്ന വിധം
- *ഒരു കപ്പ് പച്ചരി നല്ലവണ്ണം കഴുകി നാലുമണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
- *വെള്ളം ഊറ്റിക്കളഞ്ഞ് അരി മിക്സിയില്‍ അരച്ചെടുക്കുക.
- *വേണമെങ്കില്‍ ദോശയുടെ രുചി കൂടാന്‍ അരി അരയ്ക്കുമ്പോള്‍ കാല്‍ക്കപ്പ് തേങ്ങയോ അല്ലെങ്കില്‍ അരച്ചതിന് ശേഷം കുറച്ച് തേങ്ങാപ്പാലോ ചേര്‍ക്കാം.
- *അരച്ചെടുത്തതിന് ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഈ മാവ് ലൂസാക്കിയെടുക്കണം. നീര്‍ദോശ മാവിന് മോരിന്റെ അത്ര കട്ടിയേ പാടുള്ളു.
- *ഒരു കപ്പ് അരിക്ക് ഒന്നര, ഒന്നേ മുക്കാല്‍ കപ്പോളം വെള്ളം ആവശ്യമായി വരും.
- *മാവ് തയ്യാറായാല്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മാറ്റിവെക്കുക.
- *ഇനി ഒരു നോണ്‍സ്റ്റിക് തവ അല്ലെങ്കില്‍ ദോശത്തട്ട് അടുപ്പത്ത് വെക്കുക.
- *സാധാരണ ദോശത്തട്ട് ആണെങ്കില്‍ ചൂടാകുമ്പോള്‍ എല്ലായിടത്തും എണ്ണ പുരട്ടിക്കൊടുക്കുക.
- *അത് കഴിഞ്ഞ് മാവ് തട്ടിന്റെ എല്ലാ ഭാഗങ്ങളിലും ഒഴിച്ചുകൊടുക്കുക.
- *പ്രത്യേകം ശ്രദ്ധിക്കുക, സാധാരണ ദോശ ഉണ്ടാക്കുന്നത് പോലെ ഇവിടെ നമ്മള് മാവ് പരത്തുകയല്ല, മറിച്ച് തട്ടിന്റെ എല്ലാ ഭാഗത്തും ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.
- *ഇനി തീ കൂട്ടിവെച്ച് ഒരു അടപ്പ് പാത്രം കൊണ്ട് അടച്ചുവെക്കുക.
- *കനം കുറവായതുകൊണ്ട് ഇത് വളരെ വേഗം വെന്തുകിട്ടും.ദോശയുടെ *അരികുകള്‍ തട്ടില്‍ നിന്നും വേര്‍പെട്ട് തുടങ്ങുമ്പോള്‍ ദോശ എടുക്കാം.
- *ഇങ്ങനെ ബാക്കി നീര്ദോശകളും ചുട്ടെടുക്കുക.
Image Credit: Indian Healthy Recipe
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
