Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
അവില് ഉണ്ടോ? മഹാരാഷ്ട്ര രീതിയില്‍ രുചികരമായ പൊഹ തയ്യാറാക്കാം
Recipes
oi-Veena M A
Posted By: Veena M A
എപ്പോഴും ഒരേ തരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് കഴിച്ച് മടുത്തവര്‍ക്കും വളരെ പെട്ടന്ന് തയ്യാറാക്കുന്ന ബ്രേക്ക്ഫാസ്റ്റ് ഓപ്ഷന് തേടുന്നവര്‍ക്കും പരീക്ഷിക്കാവുന്ന ഒരു റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പൊഹ ബ്രേക്ക്ഫാസ്റ്റ് ആയി മാത്രമല്ല, അത്താഴമായും ഇടനേരത്ത് കഴിക്കാനും പൊഹ വളരെ നല്ല ഓപ്ഷന് ആണ്. പൊതുവേ കേരളത്തില്‍ ഈ പേര് കേട്ടിട്ടുണ്ടാകില്ല. അവിലിനെയാണ് പൊഹ എന്ന് വിളിക്കുന്നത്. അവില് കൊണ്ടുണ്ടാക്കുന്ന ഈ വിഭവത്തിനും അതേ പേര് തന്നെയാണ്. അരിയുടെ അധികം സംസ്കരിക്കാത്ത രൂപമായതിനാല്‍ അവില് പോഷകസമ്പുഷ്ടമാണ്.

അപ്പോള്‍ മഹാരാഷ്ട്ര ശൈലിയില്‍ പൊഹ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
- അവില്(കട്ടി കൂടിയത്)-ഒന്നരക്കപ്പ്
- വലിയ ഉള്ളി - ഒന്ന്
- പച്ചമുളക് - രണ്ടെണ്ണം
- മല്ലിയില, കറിവേപ്പില
- വെളിച്ചെണ്ണ
- നിലക്കടല
- വറുത്തിടാന്‍ കടുക്, ജീരകം
- മഞ്ഞള്‍പ്പൊടി
ഉണ്ടാക്കുന്ന രീതി
- ഒന്നരക്കപ്പ് അവില് വലിയൊരു അരിപ്പ പാത്രത്തിലോ പാത്രത്തിലോ ഇട്ട് വെള്ളമൊഴിച്ച് കഴുകുക. വളരെ പെട്ടെന്ന് വേണം അവില് കഴുകിയെടുക്കാന്‍. അല്ലെങ്കില്‍ വെള്ളത്തില്‍ കുതിര്‍ന്ന് അവ ഒട്ടിപ്പിടിക്കും. കഴുകി വെള്ളം മുഴുവനും ഊറ്റിയെടുക്കുക. ഇങ്ങനെ രണ്ടുപ്രാവശ്യം കഴുകിയെടുക്കാം. ഇത് മാറ്റിവെക്കുക.
- ഒരു മീഡിയം വലിയ ഉള്ളിയും പച്ച മുളകുകളും ചെറുതായി അരിയുക.
- മല്ലിയിലയും കറിവേപ്പിലയും നന്നായി കഴുകിയെടുക്കുക. മല്ലിയില ചെറുതായി അരിയുക.
- കഴുകി വെച്ചിരിക്കുന്ന അവില് സോഫ്റ്റ് ആയിട്ടുണ്ടോയെന്ന് വിരല്‍ കൊണ്ട് അമര്‍ത്തിനോക്കുക. കഴുകി 5-7 മിനിറ്റ് കൊണ്ട് അവില് സോഫ്റ്റ് ആകും. സോഫ്റ്റ് ആയില്ലെങ്കില്‍ കുറച്ച് വെള്ളം തളിച്ച് കുറച്ച് നേരം കൂടി വെക്കുക. സോഫ്റ്റ് ആയെങ്കില്‍ പാചകം തുടങ്ങാം.
- ഒരു പാത്രം അടുപ്പില്‍ വെച്ച് അരടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് അതില്‍ നിലക്കടല വറുത്തെടുക്കുക. ഇത് മാറ്റിവെക്കുക.
- അതേ പാത്രത്തില്‍ ഒന്നര ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ കടുക്, ജീരകം എന്നിവയിട്ട് പൊട്ടിച്ചെടുക്കുക.
- ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക. സവാള പിങ്ക് നിറം ആകുന്നത് വരെ വഴറ്റുക.
- ഇതിലേയ്ക്ക് ആവശ്യത്തിന് മഞ്ഞള്‍പ്പൊടി ഇട്ട് ഇളക്കുക.
- ഇതിലേയ്ക്ക് നനച്ചുവെച്ചിരിക്കുന്ന അവില് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി യോജിപ്പിക്കുക.
- അവില് നല്ലവണ്ണം ചൂടാകുന്നത് വരെ അടച്ച് വെച്ച് ആവി കേറ്റുക. അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.
- അവില് വെന്തുകഴിഞ്ഞാല്‍, മല്ലിയിലയും നിലക്കടയും ചേര്‍ക്കുക.
- അടുപ്പില്‍ നിന്നും മാറ്റി ചെറുനാരങ്ങാനീരും കൂടി ചേര്‍ത്ത് ഇളക്കിയാല്‍ രുചികരമായ പൊഹ തയ്യാറായി.
Image Courtsey: shwetainthekitchen
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications