Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

നല്ല നാടന്‍ മുട്ട ബിസ്‌ക്കറ്റ് അരമണിക്കൂറിനുള്ളില്‍ റെഡി

കോയിന്‍ ബിസ്‌ക്കറ്റ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയണമെന്നില്ല. എന്നാല്‍ കണ്ടാല്‍ യാതൊരു പരിചയക്കുറവും ആര്‍ക്കും തോന്നാത്തതാണ് കോയിന്‍ ബിസ്‌ക്കറ്റ്. ഇത് നിങ്ങളുടെ രുചിമുകുളങ്ങളില്‍ മാറ്റം കൊണ്ട് വരും എന്നതില്‍ സംശയം വേണ്ട. ബേക്കറികളിലും നാട്ടിന്‍ പുറത്തെ ചെറിയ ചില ചായക്കടകളിലും കാണുന്ന ഒന്നാണ് കോയിന്‍ ബിസ്‌ക്കറ്റ്. എന്നാല്‍ ഇത് ഒരിക്കലെങ്കിലും വീട്ടില്‍ തയ്യാറാക്കി നോക്കണം എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ, എന്നാല്‍ ഈ ലേഖനത്തിലൂടെ അതിന് ഒരു അവസരം നിങ്ങള്‍ക്ക് ലഭിക്കുകയാണ്. കോയിന്‍ ബിസ്‌ക്കറ്റ് തയ്യാറാക്കാം.

coin biscuit

ആവശ്യമുള്ള സാധനങ്ങള്‍
മൈദ- അരക്കപ്പ്
ബേക്കിംഗ് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
വനില എസ്സന്‍സ് - ആവശ്യത്തിന്
ഫുഡ് കളര്‍ മഞ്ഞ - ആവശ്യത്തിന്
പൊടിച്ച പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
നെയ്യ് - രണ്ട ടേബിള്‍ സ്പൂണ്‍
മുട്ട - ഒരെണ്ണം

തയ്യാറാക്കുന്ന വിധം
ആദ്യ ഘട്ടം എന്ന നിലക്ക് മൈദയും ബേക്കിംഗ് പൗഡറും മിക്‌സ് ചെയ്ത് നല്ലതുപോലെ അരിച്ച് മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തില്‍ മുട്ടയും പഞ്ചസാരയും നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കാം. ഇത് നല്ലതുപോലെ അടിച്ച് വെച്ചതിന് ശേഷം ഇതിലേക്ക് വനില എസ്സന്‍സ്, നെയ്യ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യണം. ശേഷം മൈദയിലേക്ക് ഇത് ചേര്‍ക്കണം. ഇത്രയുമായാല്‍ പിന്നീട് തയ്യാറാക്കാന്‍ നോക്കാം.

ഒരു പേപ്പര്‍ ബാഗിലേക്ക് ഇവ മിക്‌സ് ചെയ്ത മിശ്രിതം ഫ്രൈയിംഗ് പാന്‍ ചൂടാക്കി കോയിന്‍ വലിപ്പത്തില്‍ ചുട്ടെടുക്കാം. പത്തോ പതിനഞ്ചോ മിനിറ്റുകള്‍ മാത്രം ഇത് ദോശക്കല്ലിന് മുകളില്‍ വെച്ചാല്‍ മതി. അതിന് ശേഷം ഇത് വാങ്ങി കുപ്പിയിലിട്ട് കാറ്റ് കയറാതെ സൂക്ഷിക്കാം. കോയിന്‍ ബിസ്‌ക്കറ്റ് തയ്യാര്‍.

[ of 5 - Users]

English Summary

Here in this article we are sharing a special recipe of coin biscuit and how to prepare it in malayalam. Take a look
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+