Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ദം ആലു റെസിപ്പി
ആലൂ ദം പ്രശസ്തമായ ഒരു നോര്‍ത്ത് ഇന്ത്യന്‍ കറിയാണ്. ഉരുളക്കിഴങ്ങില്‍ മസാലകള്‍ ചേര്‍ത്ത് ഈ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ചെറിയ ഉരുളക്കിഴങ്ങുകള്‍ ഉപയോഗിച്ചാണ് ഈ കറി തയ്യാറാക്കുന്നത്.

ചേരുവകള്‍
ഉരുളക്കിഴങ്ങ്-10
സവാള- 2രണ്ട് (ഒന്ന് നീളത്തില്‍ അരിഞ്ഞതും മറ്റേത്
പേസ്റ്റാക്കിയതും)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി-ഒന്ന്
ജീരകം-1 സ്പൂണ്‍
പച്ചമുളക്-4
വഴനയില-2
ഗരം മസാല- രണ്ടു സ്പൂണ്‍
മുളകുപൊടി, മല്ലിപ്പൊടി-1ഒരു സ്പൂണ്‍
മഞ്ഞപ്പൊടി-1 സ്പൂണ്‍
നെയ്യ്-1 സ്പൂണ്‍
എണ്ണ-1 സപൂണ്‍
ഉപ്പ്-പാകത്തിന്
മല്ലിയില
ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. വല്ലാതെ വെന്തുപോകരുത്. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ അതിലിട്ട് വഴറ്റുക. ഇതിന് ഒരു ബ്രൗണ്‍ നിറം വരുമ്പോള്‍ വാങ്ങി വയ്ക്കണം.
പാത്രത്തിലെ എണ്ണയില്‍ വഴനയിലയും ജീരകവും ഇടുക. ജീരകം പൊട്ടിക്കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, സവാള പേസ്റ്റുകള്‍ ചേര്‍ക്കുക. ഇത് മൂത്തു കഴിയുമ്പോള്‍ തക്കാളി ഉടച്ചു ചേര്‍ക്കുക. അല്പസമയം കഴിഞ്ഞ് ഉപ്പും മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ക്കണം. നല്ലപോലെ ഇവ കൂട്ടിച്ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ക്കാം.
പിന്നീട് ഉരുളക്കിഴങ്ങില്‍ ചെറിയ മൂന്നോ നാലോ ദ്വാരങ്ങളിടണം. മസാല ഉള്ളിലേക്കു പിടിക്കാനാണിത്. പിന്നീടിത് പാത്രത്തിലെ മസാലയിലേക്കു ചേര്‍ത്ത് ഏഴെട്ടു മിനിറ്റ് വേവിക്കാം.
ഉരുളക്കിഴങ്ങ് നല്ലപോലെ വെന്ത് മസാല പിടിച്ചുകഴിഞ്ഞാല്‍
ഇതിലേക്ക് ഗരം മസാലയും നെയ്യും ചേര്‍ത്ത് ഉടനെ വാങ്ങുക.പിന്നീടിത്
മല്ലിയില കൊണ്ട് അലങ്കരിക്കാം.
ചപ്പാത്തിക്കൊപ്പം കഴിയ്ക്കാവുന്ന സ്വാദേറിയ ദം ആലൂ തയ്യാര്‍.
വലിപ്പം കുറഞ്ഞ ഉരുളക്കിഴങ്ങാണ് ദം ആലൂ ഉണ്ടാക്കാന്‍ നല്ലത്. ഇതില്‍ ചേര്‍ക്കാനുള്ള ഗരം മസാല വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കും. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ വറുത്തുപൊടിച്ചാല് മതി. ഇത് കറിക്ക് കൂടുതല്‍ സ്വാദു നല്‍കും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
