Latest Updates
-
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ
ദം ആലൂ അമൃതസരി
ഉരുളക്കിഴങ്ങു കൊണ്ടുള്ള വിഭവങ്ങള്‍ എണ്ണാന്‍ കഴിയാത്തത്രയെണ്ണമുണ്ട്. പല കറികളിലും ഉരുളക്കിഴങ്ങ് ഒഴിവാക്കാന്‍ പറ്റാത്ത ഭക്ഷണവസ്തുവുമാണ്.
ഉരുളക്കിഴങ്ങില്‍ തന്നെ ബേബി പൊട്ടെറ്റോ എന്നറിയപ്പെടുന്ന ചെറിയ ഉരുളക്കിഴങ്ങുകളുണ്ട്. ഇവ ഉപയോഗിച്ച് ദം ആലൂ അമൃതസരി എന്നൊരു വിഭവം തയ്യാറാക്കി നോക്കൂ. ചപ്പാത്തിക്കും പറോട്ടയ്ക്കുമൊപ്പം കൂട്ടാന്‍ ഏറെ നന്നായിരിക്കും.
ബേബി പൊട്ടെറ്റോ-അരക്കിലോ
തക്കാളി-3
സവാള-2
ജീരകം-ഒരു ടീ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീ സ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്
കടുകെണ്ണ
സാധാരണ ഓയില്‍
വെള്ളം
മല്ലിയില
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകുക. ഇതില്‍ ഒരു ഫോര്‍ക്കു കൊണ്ട് ചെറിയ ദ്വാരങ്ങളിടണം. ഇത് ഉപ്പുവെള്ളത്തില്‍ കാല്‍മണിക്കൂര്‍ ഇട്ടു വയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. ഉരുളക്കിഴങ്ങ് വെള്ളം തുടച്ചെടുത്ത് ഇതിലിട്ടു വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ഇവയിലെ എണ്ണ ടിഷ്യൂ പേപ്പര്‍ കൊണ്ട് നീക്കുക.
മറ്റൊരു ചീനച്ചട്ടിയില്‍ കടുകെണ്ണ ചൂടാക്കുക. ഇതില്‍ ജീരകം ചേര്‍ത്ത് പൊട്ടിയ്ക്കണം. ഇതിലേക്ക് സവാളയിട്ടു വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇതിലേക്കു ചേര്‍ക്കണം. പിന്നീട് തക്കാളി, ഗരം മസാലയൊഴികെയുള്ള മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍്ത്തിളക്കണം. ഇതിലേക്ക് അല്പം വെള്ളമൊഴിച്ച് തിളപ്പിയ്ക്കണം.
വറുത്ത വച്ച ഉരുളക്കിഴങ്ങുകള്‍ ഈ ഗ്രേവിയിലേക്കു ചേര്‍ക്കുക. ഇത് ഗ്രേവി കുറുകുന്നതു വരെ വേവിയ്ക്കണം. ഗരം മസാല പൊടി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. രണ്ടു മിനിറ്റു കഴിഞ്ഞ് വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോയെ ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
