Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
വായിലലിയും മധുര പലഹാരം, മലയാളികള്ക്ക് അത്ര പരിചയമില്ലാത്ത റബ്ദി മല്പുവ റെസിപ്പി
ഇന്ത്യയിലെ ഏറ്റവും പുരാതനമായ പരമ്പരാഗത മധുരപലഹാരങ്ങളില് ഒന്നായ മല്പുവ മലയാളികള്ക്ക് അത്ര പരിചയം പോര. പക്ഷേ വടക്കേ ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും പാക്കിസ്ഥാനിലും എല്ലാം ഈ വിഭവം പ്രസിദ്ധമാണ്. റബ്ദി മല്പുവ എന്ന പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട. കാരണം ഈ മധുര പലഹാരം ഉണ്ടാക്കാന് വളരെ എളുപ്പമാണ്.

പാന് കേക്കുകള് ഇന്ന് എല്ലാവര്ക്കും പരിചിതമാണ്. മല്പുവയും പാന് കേക്ക് തന്നെയാണ്. റബ്ദി എന്ന മധുരപാനീയത്തില് ഇട്ടുവെക്കുന്നത് കൊണ്ടാണ് ഇതിനെ റബ്ദി അലുവ എന്ന് വിളിക്കുന്നത്. മൈദയും പഞ്ചസാരയും പാലും ഒക്കെ തന്നെയാണ് പ്രധാന ചേരുവകള് എങ്കിലും ഇവിടെ പാന്കേക്ക് നെയ്യിലോ എണ്ണയിലോ വറുത്തെടുക്കുകയാണ് ചെയ്യുന്നത്. അതിന് ശേഷം അത് മധുരപ്പാനിയില് ഇട്ടുവെക്കും. അണ്ടി്പപരിപ്പുകള്ക്കൊപ്പമാണ് സാധാരണയായി മല്പുവ കഴിക്കുന്നത്.
ചേരുവകള്
മല്പുവയ്ക്ക്
- മൈദ - ഒരു കപ്പ്
- പാല് - ഒരു കപ്പ്
- പഞ്ചസാര - അരക്കപ്പ്
- ജീരകം - അര ടീസ്പൂണ്
- പഴുത്ത ഏത്തയ്ക്ക് - ഒരെണ്ണം
- നെയ്യ്/എണ്ണ - വറുത്തെടുക്കുന്നതിന് ആവശ്യമായത്.
റബ്ദിക്ക്
- പാല് - ഒരു ലിറ്റര്
- പഞ്ചസാര - അരക്കപ്പ്
- ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തില് മൈദ, പാല്, പഞ്ചസാര, ജീരകം, പഴം ഉടച്ചത് എന്നിവ ചേര്ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.
- ഒരു പാത്രത്തില് നെയ്് അല്ലെങ്കില് എണ്ണ ഒഴിച്ച് ചൂടാക്കി ഒരു തവി മാവ് അതിലേക്ക് കോരിയൊഴിച്ച് ചെറിയ പാന്കേക്കുകള് പൊരിച്ചെടുക്കുക.
- ഇരുവശവും ഗോള്ഡന് ബ്രൗണ് ആകാന് ശ്രദ്ധിക്കണം.
- മറ്റൊരു പാത്രത്തില് പാല് ചൂടാക്കി കുറഞ്ഞ തീയില് കുറുക്കിയെടുക്കുക.
- അതിലേക്ക് ഏലയ്ക്കാപ്പൊടി, വേണമങ്കില് രണ്ട് മൂന്ന് കുങ്കുമപ്പൂവിന്റെ അല്ലി എന്നിവ ചേര്ത്ത് നന്നായി മിക്സ് ചെയ്യുക. കുറുകുമ്പോള് ഓഫാക്കുക.
- ഇനി പൊരിച്ചുവെച്ചിരിക്കുന്ന മല്പുവകള് കുറച്ചുമിനിട്ടുകള് ഈ പാനീയത്തില് ഇട്ട് വെക്കുക.
- ശേഷം അണ്ടിപ്പരിപ്പ്, ബദാം പോലുള്ള അണ്ടിപ്പരിപ്പുകള് ചെറുതായി മുറിച്ച് മല്പുവയ്ക്ക് ഒപ്പം വെച്ച് വിളമ്പുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
