Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ദാല്‍ മുസല്ലം ഉണ്ടാക്കൂ
ദാല്‍ അഥവാ പരിപ്പ് ഇന്ത്യന്‍ അടുക്കളകളിലെ ഒഴിവാക്കാനാവാത്ത വിഭവമാണ്. ഗ്യാസുണ്ടാക്കുമെന്നു പറയുമെങ്കിലും ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല.
ദാല്‍ പല സ്ഥലങ്ങളിലും പല തരത്തിലും പാചകം ചെയ്യുന്നു. ഇതില്‍ തന്നെ നോര്‍ത്തിന്ത്യന്‍, സൗത്ത് ഇന്ത്യന്‍ രീതികള്‍ വ്യത്യസ്തമാണെന്നു പറയാം. വ്യത്യസ്ത തരം പരിപ്പുകളുള്ളതിനാല് സ്വാദിലും വ്യത്യാസങ്ങളുണ്ടാകും.
ദാല്‍ മുസല്ലം എന്ന ഒരിനം പരിപ്പുകറിയുണ്ട്. ബട്ടര്‍, തൈര്, മസാലകള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഇത് വ്യത്യസ്തമായ തരം ദാല്കറിയാണ്.
ദാല്‍ മുസല്ലം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. സാമ്പാര്‍ പരിപ്പുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
തുവരപ്പരിപ്പ്-2 കപ്പ്
സവാള-1
തക്കാളി-1
തൈര്-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല-ാെ ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ബട്ടര്‍-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
പച്ചമുളക്-2
വെളുത്തുള്ളി-2
ഉപ്പ്
എണ്ണ
പ്രഷര്‍ കുക്കര്‍ ചൂടാക്കി ബട്ടര്‍ ഒഴിയ്ക്കുക. ഇതിലേക്ക് സവാള അരിഞ്ഞതു ചേര്‍ക്കുക. സവാള നല്ലപോലെ വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തിളക്കുക. പിന്നീട് മ്ഞ്ഞള്‍പ്പൊടി, മുളകുപൊടി എ്ന്നിവ ചേര്‍ക്കണം.
പരിപ്പു നല്ലപോലെ കഴുകി പ്രഷര്‍ കുക്കറിലേക്കിടുക. പാകത്തിന്
ഉപ്പും വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക. വെന്ത പരിപ്പിന്റെ
ചൂടാറുമ്പോള്‍ ഇതിലേക്ക് തൈര് ചേര്‍ക്കണം. പിന്നീട് ഗരം മസാല,
ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.
ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതിലേക്ക് ജീരകം ചേര്‍ക്കുക. പച്ചമുളക്, വെളുത്തുള്ളി എന്നിവയും ഇതിലേക്കു ചേര്‍ത്ത് നല്ലപോലെ മൂപ്പിയ്ക്കണം.
വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ഇതിലേക്കു ചേര്‍ത്തിളക്കണം. ഇതിലേക്ക് മല്ലിയില അരിഞ്ഞു ചേര്‍ക്കാം.
ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ദാല്‍ മുസല്ലം ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications

