Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
വേനലിനെ ചെറുക്കും കുക്കുമ്പര്‍ സാലഡ്
വേനല്‍ക്കാലത്തിന് ഏറ്റവും ചേര്‍ന്നൊരു പച്ചക്കറിയാണ് കുക്കുമ്പര്‍. ധാരാളം ജലാംശം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കുക്കുമ്പര്‍ വെറുതെ കഴിയ്ക്കുവാന്‍ മടിയാണെങ്കില്‍ കുക്കുമ്പര്‍ സാലഡ് കഴിച്ചു നോക്കൂ. ഉണ്ടാക്കുവാന്‍ വളരെ എളുപ്പം. വിശപ്പും ദാഹവും മാറുകയും ചെയ്യും.

കുക്കുമ്പര്‍-2
തക്കാളി-1
സവാള-1
ചെറുനാരങ്ങാ ജ്യൂസ്-1 ടേബിള്‍സ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
ഉപ്പ്
കുക്കുമ്പര്‍ തൊലി കളഞ്ഞ് വട്ടത്തിലുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കുക.
തക്കാളി, സവാള എന്നിവ കനം കുറച്ച് അരിയണം.
ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്തിളക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീര്, ചാട്ട് മസാല, കുരുമുളകുപൊടി എന്നിവയും ചേര്‍ത്തിളക്കണം.
കഴിച്ചു നോക്കൂ. ശരീരം തണുക്കുന്നത് അനുഭവിച്ചറിയാം.
മേമ്പൊടി
സാലഡ് ഉണ്ടാക്കി ഉടന്‍ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ സ്വാദു മാറുമെന്നു മാത്രമല്ല, ഗ്യാസ് പ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.
ഇതില്‍ ലെറ്റൂസ്, ക്യാബേജ്, ക്യാരറ്റ് പോലുള്ള പച്ചക്കറികളും ചേര്‍ത്ത് ആരോഗ്യസമൃദ്ധമാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
