Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുറിക്കുന്നു, കലക്കുന്നു, പൊരിക്കുന്നു കഴിക്കുന്നു: 4 മിനിറ്റില് 4 സ്റ്റെപ്പുകള്
Vazhakk Pakoda Recipe in Malayalam: ഇപ്പോള് നോമ്പ് സമയമാണ്, എല്ലാവരും വ്യത്യസ്തമായ സ്നാക്സിനെക്കുറിച്ചുള്ള ആലോചനയില് ആവും. കൂടാതെ വൈകുന്നേരം സ്കൂളില് നിന്ന് വരുന്ന കുട്ടികള്ക്കും ഇഷ്ടപ്പെടുന്ന നല്ല സൂപ്പര് പക്കവട തയ്യാറാക്കാം. കുട്ടികള്ക്ക് ഭക്ഷണം തയ്യാറാക്കുമ്പോള് എപ്പോഴും അല്പം വ്യത്യസ്തതയും അതോടൊപ്പം തന്നെ ആരോഗ്യവും ഉള്ളതായിരിക്കണം. എന്നാല് മാത്രമേ അത് കുട്ടികള്ക്ക് ഇഷ്ടപ്പെടുകയുള്ളൂ. അതുകൊണ്ട് ഇന്ന് തന്നെ വീട്ടില് തയ്യാറാക്കാം നല്ല വാഴക്ക പക്കവട. ഇത് എളുപ്പത്തില് തയ്യാറാക്കാവുന്നത് കൊണ്ട് തന്നെ ഇടക്കിടക്ക് പരീക്ഷിക്കുന്നത് നല്ലതാണ്.
വളരെ എളുപ്പത്തില് പച്ച വാഴക്കാ കൊണ്ട് തയ്യാറാക്കുന്ന വാഴക്ക
പക്കവടയാണ് ഇന്നത്തെ സ്പെഷ്യല്.
വാഴയ്ക്കായ് പക്കവട എങ്ങനെ ചെയ്യണമെന്ന് അറിയണോ? താഴെ വാഴയ്ക്കാ
പക്കവട റെസിപിയുടെ ലളിതമായ പാചകക്കുറിപ്പ് കൊടുത്തിരിക്കുന്നു.
അറിയാന് വായിക്കൂ.....

ആവശ്യമായ വസ്തുക്കള്:
* വാഴയ്ക്കായ- 2
* ഉള്ളി - 1
* പച്ച മുളക്- 1
* കറിവേപ്പില - അല്പം
* മഞ്ഞള്പ്പൊടി - അല്പം
* മുളക് പെപാടി-1 ടീസ്പൂണ്
* ഉപ്പ് - ആവശ്യത്തിന്
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/4 ടീസ്പൂണ്
* അരിമാവ് - 2 ടേബിള് സ്പൂണ്
* എണ്ണ - പൊരിക്കുന്നതിന് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*ആദ്യം വാഴയ്ക്കായെ രണ്ടു കഷ്ണങ്ങളായി മുറിക്കണം. ശേഷം ഉള്ളി,
പച്ചമുളക്, കറിവേപ്പില എന്നിവയും പൊടിയായി നുറുക്കി എടുക്കണം.
*കുക്കറില് ആ വാഴയ്ക്കാ കഷ്ണങ്ങള് ഇട്ട്, ആവശ്യത്തിന് വെള്ളം
ഒഴിച്ച് ഒരു വിസില് വരുന്നത് വരെ വെക്കുക
* വിസില് പോയതും കുക്കര് തുറന്ന് വാഴക്കായുടെ തൊലി കളയണം
* ശേഷം വാഴക്കായ് നല്ലതുപോലെ പൊടിച്ചെടുക്കുക
*പിന്നെ അതില് നുറുക്കിയ ഉള്ളി, പച്ചമുളക്, കറിവേപ്പില,
മഞ്ഞള്പ്പൊടി, മുളക് പൊടി, ഇഞ്ചി വെളുത്തുള്ള പേസ്റ്റ് അരിമാവ്
എന്നിവ മിക്സ് ചെയ്ത് വാഴക്കയും ചേര്ത്ത് കുഴച്ചെടുക്കണം
*ഒരു പാന് അടുപ്പില് വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്
ഇതിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. ഗോള്ഡന് നിറമാവുമ്പോള് കോരി
വെച്ച് ഉപയോഗിക്കാവുന്നതാണ്.
Picture courtesy: Raks Kitchen
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
