Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

നല്ല മഴയത്ത് ചക്ക വറുത്തത് ഉണ്ടാക്കാം: മൊരിഞ്ഞ് വരാന്‍ ഒരു രഹസ്യക്കൂട്ട്

നല്ല മഴയാണ് നാട്ടിലെങ്ങും, എന്നാല്‍ ഈ സമയം ചായയും നല്ല പൊരിച്ച എണ്ണക്കടികള്‍ എന്തെങ്കിലും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും എല്ലാവരും. എന്നാല്‍ ചക്കക്കാലമായത് കൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തില്‍ ചക്ക ചിപ്‌സ് തയ്യാറാക്കാം. പക്ഷേ ചക്ക ചിപ്‌സ് തയ്യാറാക്കുമ്പോള്‍ പലപ്പോഴും അത് ക്രിസ്പി ആയി അല്ലെങ്കില്‍ മൊരിഞ്ഞ് വരുന്നില്ല എന്ന് പലരും പരാതി പറയുന്നു. എന്നാല്‍ ഇനി നല്ല കിടിലന്‍ ടേസ്റ്റില്‍ നല്ല ക്രിസ്പി ആയി ചക്ക ചിപ്‌സ് തയ്യാറാക്കുന്നതിന് ഒരു രഹസ്യക്കൂട്ട് ചേര്‍ത്താല്‍ മതി.

നല്ല നാടന്‍ ചക്കവറുത്തത് അധികം എണ്ണ കുടിക്കാതെ നമുക്ക് വീട്ടില്‍ ചെയ്യാവുന്നതാണ്. ചക്കക്കാലമായത് കൊണ്ട് ആകെ വെളിച്ചെണ്ണയുടെ ചിലവ് മാത്രമേ ഇതിനുള്ളൂ. പിന്നെ കുറച്ച് അധ്വാനവും. എന്നാല്‍ ഇതിന്റെയെല്ലാം കഷ്ടപ്പാടും ബുദ്ധിമുട്ടും വളരെ എളുപ്പത്തില്‍ തീര്‍ക്കും ചക്ക വറുത്തത് കഴിക്കുമ്പോള്‍ എങ്ങനെ നല്ല ക്രിസ്പി ചക്ക വറുത്തത് തയ്യാറാക്കാം എന്ന് നോക്കാം.

Crispy Jackfruit Chips

ആവശ്യമുള്ള ചേരുവകള്‍:
* നല്ല മൂത്ത കനം കുറഞ്ഞ ചുളയുള്ള ചക്ക -അഞ്ച് കപ്പ്
* മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
* വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
* ഉപ്പ് - ആവശ്യത്തിന്
* കറുവപ്പട്ട - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
* ചക്ക ചുള കനം കുറച്ച് അരിഞ്ഞ് വേണം തയ്യാറാക്കുന്നതിന്, എന്നാല്‍ മാത്രമേ ഇത് ക്രിസ്പി ആയി കിട്ടുകയുള്ളൂ
* ചക്കച്ചുള നല്ലതുപോലെ അരിഞ്ഞ് അത് മഞ്ഞള്‍വെള്ളത്തില്‍ കഴുകിയെടുക്കണം
* പിന്നീട് വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ചക്കച്ചുള ഇട്ട് കൊടുക്കണം
* ഇത് ഒന്ന് ഗോള്‍ഡന്‍ നിറമായി വരുമ്പോള്‍ അതിലേക്ക് ഉപ്പ് കലക്കിയ വെള്ളം പാകത്തിന് ഒഴിച്ച് കൊടുക്കണം
* ക്രിസ്പി ആയി തോന്നുമ്പോള്‍ തീ ഓഫ് ചെയ്ത് വറുത്ത് കോരാവുന്നതാണ്. അധികം വെച്ചാല്‍ കരിഞ്ഞ് പോവുന്നു.

PC: Wikipedia

[ of 5 - Users]

English Summary

Here in this article we are sharing crispy jackfruit chips recipe in malayalam. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+