Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
കറുമുറെ കഴിക്കാന്‍ ഒരു കിടിലന്‍ ക്രിസ്പി, സ്പൈസി പപ്പടവട റെസിപ്പി
വേനല്മഴയൊക്കെ പെയ്തുതുടങ്ങി. ഇടിവെട്ടി പുറത്ത് മഴ തകര്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് കട്ടന്‍കാപ്പിയും ഒപ്പം കഴിക്കാന്‍ എന്തെങ്കിലും പലഹാരവും ഉണ്ടെങ്കില്‍ മഴ കഴിയുവോളം മഴയുടെ തണുപ്പും ഇടിയുടെ തുടിപ്പും അനുഭവിച്ച് ഓര്മ്മകളിലൂടെയൊക്കെ ഊളിയിട്ട് ഉമ്മറത്ത് ഇരിക്കാന്‍ ഒരു പ്രത്യേക സുഖമാണ്. മഴയത്ത് നല്ല ചൂടുള്ള കടികളാണ് അതിന്റെ കോമ്പിനേഷന്‍. അതിന് വീട്ടില്‍ തന്നെ അതുണ്ടാക്കുകയാണ് നല്ലത്. എങ്കിലൊരു പപ്പടവട ഉണ്ടാക്കിയാലോ.

പപ്പടവട! കേള്‍ക്കുമ്പോള്‍ തന്നെ അഞ്ചാറെണ്ണം പടപടെ വായിലിട്ട് പൊടിക്കാന്‍ തോന്നുന്നുണ്ടോ. എങ്കിലും ഒട്ടും സങ്കടപ്പെടണ്ട. വീട്ടില്‍ പപ്പടം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ഈ പലഹാരം ഉണ്ടാക്കാവുന്നതേയുള്ളൂ. ബാക്കിയെല്ലാ ചേരുവകളും വീട്ടില്‍ എന്നുമുണ്ടാകുന്ന സാധനങ്ങളാണ്.
അപ്പോള്‍ കറുമുറെ കറുമുറെന്ന് വായില്‍ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്ന നല്ല എരിവുള്ള പപ്പടവട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
Also Read: ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
ചേരുവകള്‍
*പപ്പടം - ആവശ്യത്തിന്
*പച്ചരി - അരക്കപ്പ്
*മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍
*മുളക്പൊടി - ഒരു ടീസ്പൂണ്‍
*കായപ്പൊടി - കാല് ടീസ്പൂണ്‍
*എള്ള്- ഒരു ടീസ്പൂണ്‍
*ജീരകം- അര ടീസ്പൂണ്‍
*ഉപ്പ്- ആവശ്യത്തിന്
*വെളിച്ചെണ്ണ- വറുത്തെടുക്കാന്‍
Also Read: കുട്ടികള്‍ക്കും ഇഷ്ടപ്പെടും, വായിലിട്ടാല്‍ അലിഞ്ഞുപോകും, കിടിലന്‍ രുചിയില്‍ സേമിയ അട
തയ്യാറാക്കുന്ന വിധം
*അരക്കപ്പ് പച്ചരി വെള്ളത്തില്‍ 5-6 മണിക്കൂര്‍ കുതിര്‍ത്ത്
വെക്കുക.
*പച്ചരി മിക്സിയില്‍ മയത്തില്‍ അരച്ചെടുക്കുക.
*അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി, കായപ്പൊടി, എള്ള്, ജീരകം,
ഉപ്പ് എന്നിവ ചേര്‍ത്ത് *കട്ടിയില്ലാതെ കലക്കിയെടുക്കുക.
*ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അടുപ്പില്‍ വെക്കുക.
*ചൂടാകുമ്പോള്‍ ഓരോ പപ്പടം അരിമാവില്‍ മുക്കിയെടുത്ത് എണ്ണയിലിട്ട്
വറുത്തുകോരുക.
*പപ്പവട തയ്യാര്‍.
Image Credit: Food Good
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
