Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
മഴക്കാലത്ത് ചൂടോടെ കഴിക്കാന്‍ ക്രിസ്പി ആന്‍ഡ് സ്പൈസി മാംഗ്ലൂര്‍ ബജി
Recipes
oi-Veena M A
Posted By: Veena M A
നമ്മള് മലയാളികള്‍ക്ക് മറുനാട്ടുകാരുടെ വിഭവങ്ങളോട് വലിയ ഇഷ്ടമാണ്. അതിപ്പോ വിദേശിയായാലും രുചിയുടെ കാര്യത്തില്‍ നമുക്കൊരു വകഭേദവും ഇല്ല. ചറപറാന്ന് മഴ പെയ്യുന്ന സമയത്ത് ചൂടോടെ എന്തൈങ്കിലും ഉണ്ടാക്കി കഴിക്കണമെന്ന് ആര്‍ക്കാ തോന്നാത്തത്. എന്നും ഉള്ളിവടയും പരിപ്പുവടയും ഉണ്ടാക്കുന്നത് ഒരു മടുപ്പും ആണ്. എങ്കില്‍പ്പിന്നെ നമുക്ക് മാംഗ്ലൂരുകാരുടെ സ്വന്തം മാംഗ്ലൂര്‍ ബോണ്ട പരീക്ഷിച്ചാലോ. മാംഗ്ലൂര്‍ ബജിയെന്നും ഗോലി ബജിയെന്നും വിളിക്കുന്ന ഈ ബജി ഉണ്ടാക്കാന്‍ വളരെ എളുപ്പമാണെന്ന് മാത്രമല്ല, വളരെ കുറച്ച് ചേരുവകള്‍ മതിതാനും. എങ്കില്‍ പിന്നെ മഴ തോരുന്നതിന് മുമ്പ് ഉണ്ടാക്കി കഴിക്കാന്‍ ക്രിസ്പി ആയ ഒരു മാംഗ്ലൂര്‍ ബോണ്ട പരീക്ഷിച്ചാലോ.

ചേരുവകള്‍
- മൈദ - ഒര കപ്പ്
- സവാള - ഒരെണ്ണത്തിന്റെ പകുതി
- ഇഞ്ചി, പച്ചമുളക് - ഒരു ടീസ്പൂണ്‍
- മല്ലിയില - ഒരു ടേബിള്‍സ്പൂണ്‍
- തൈര് - അരക്കപ്പ്
- തേങ്ങ ചിരകിയത്- രണ്ട് ടേബിള്‍സ്പൂണ്‍
- ജീരകം - ഒരു ടീസ്പൂണ്‍
- ഉപ്പ്
- ബേക്കിംഗ് സോഡ - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തില്‍ മൈദയെടുക്കുക.
- അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേര്‍ക്കുക.
- ശേഷം ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ക്കുക.
- പിന്നീട് ജീരകവും തേങ്ങ ചിരകിയതും ചേര്‍ക്കുക.
- ആവശ്യത്തിന് തൈര് കൂടി ചേര്‍ത്ത് ദോശമാവിനേക്കാള്‍ കട്ടിയുള്ള മാവ് ആക്കിയെടുക്കുക.
- ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ അടുപ്പില്‍ വെച്ച് ചൂടാക്കുക.
- നന്നായി ചൂടായ എണ്ണയിലേക്ക് മാവ് കുറച്ച്് കുറച്ചായി ഒഴിച്ച് പൊരിച്ചെടുക്കുക.
- മാംഗ്ലൂര്‍ ബോണ്ട റെഡി. ചേരുവകള്‍ താല്‍പ്പര്യമനുസരിച്ച് അളവ് വ്യത്യാസപ്പെടുത്താം.
- ഇതിനൊപ്പം തേങ്ങ ചട്നിയോ സാമ്പാറോ കൂട്ടാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Crispy and Spicy Mangalore Bajji Recipe in Malayalam, How to Make Mangalore Bajji
Story first published: Thursday, August 1, 2024, 23:58 [IST]
Other articles published on Aug 1, 2024



Click it and Unblock the Notifications
