Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്പെഷ്യല് കണ്ണൂര് സ്റ്റൈല് ഞണ്ട് മസാല
ഞണ്ട് കറി എന്നത് പലപ്പോഴും പലര്ക്കും അന്യമായിരിക്കും. നല്ല കടല്-കായല് ഞണ്ട് കിട്ടാത്തത് കൊണ്ട് പലപ്പോഴും പലരും ഇത്തരം റെസിപ്പി പരീക്ഷിക്കാന് മടി കാണിക്കുന്നു. എന്നാല് ഇപ്രാവശ്യം ഞണ്ട് കറിയല്ല, നല്ല കിടിലന് ഞണ്ട് മസാലയാണ് തയ്യാറാക്കുന്നത്. ഞണ്ട് വിഭവങ്ങള് അത്രയും ആഢംബരം ഉള്ളതാണ് എന്നതില് സംശയം വേണ്ട. പലപ്പോഴും ഇത്തരം വിഭവങ്ങള്ക്ക് തന്നെയാണ് ആവശ്യക്കാര് ഏറെയും.
ഞണ്ട് വിഭവങ്ങള് തയ്യാറാക്കുമ്പോള് നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില സ്പെഷ്യല് ചേരുവകള് ഉണ്ട്. അവ തന്നെയാണ് ഈ മസാലയുടെ പ്രത്യേകതയും. ഞണ്ട് അല്പം അപകടകാരിയാണെങ്കിലും തയ്യാറാക്കിയാല് പാത്രം കാലിയാവുന്നത് അറിയില്ല. അത്രയധികം ടേസ്റ്റ് ആണ് എന്ന കാര്യത്തില് സംശയം വേണ്ട. എങ്ങനെ നല്ല കിടിലന് ഞണ്ട് മസാല തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്
ഞണ്ട് - ഒരുകിലോ
മഞ്ഞള്പ്പൊടി - കാല്ടീസ്പൂണ്
ഉപ്പ് - അല്പം
മുളക് പൊടി - ഒരു ടീസ്പൂണ്
എണ്ണ- വഴറ്റാന്
പെരുംജീരകം - അരടീസ്പൂണ്
സവാള - 3 എണ്ണം
കറിവേപ്പില - പാകത്തിന്
പച്ചമുളക് - 4 എണ്ണം
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്
തക്കാളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
മല്ലിപ്പൊടി - ഒരു ടീസ്പൂണ്
മല്ലിയില- പാകത്തിന്
തയ്യാറാക്കുന്ന വിധം
* ഒരു മണ്ചട്ടിയില് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഉളളിയും
പച്ചമുളകും ഇട്ട് വഴറ്റിയെടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ
വഴറ്റിയെടുത്ത് അതിലേക്ക് ഇഞ്ചിയും തക്കാളിയും വെളുത്തുള്ളി ഇഞ്ചി
പേസ്റ്റും ചേര്ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാവുന്നതാണ്
* ശേഷം എല്ലാ മസാലകളും നല്ലതുപോലെ ചേര്ത്ത് വഴറ്റിയെടുക്കാം.
മസാലയുടെ പച്ചമണം മാറിക്കഴിഞ്ഞ് അതിലേക്ക് ഞണ്ട് നല്ലതുപോലെ ചേര്ത്ത്
മിക്സ് ചെയ്യുക
*അതിന് ശേഷം വെള്ളമൊഴിക്കാതെ ഇത് നല്ലതുപോലെ വഴറ്റിയെടുക്കണം, അതിന്
ശേഷം അടച്ച് വെച്ച് വേവിച്ചെടുക്കുക. അല്പം പോലും
വെള്ളമൊഴിക്കേണ്ടതില്ല. 20 മിനിറ്റ് ശേഷം മല്ലിയിലയും പച്ച
വെളിച്ചെണ്ണയും തൂവി വാങ്ങിവെക്കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
