Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൂണ് ഉണ്ടോ, എങ്കില്‍ കൂര്‍ഗ് സ്പെഷ്യല്‍ കുമ്മു കറി വെച്ചാലോ, വ്യത്യസ്തമായൊരു കൂണ് റെസിപ്പി
മനം മയക്കുന്ന കാപ്പിയ്ക്കും ചായയ്ക്കും പേരുകേട്ട സ്ഥലമാണ് കുടക് അഥവാ കൂര്‍ഗ്. കുടക് ചായയും കാപ്പിയും മാത്രമല്ല, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന നാടും തനത് രുചികളും കുടകിലേക്ക് സഞ്ചാരികളെ മാടി വിളിയ്ക്കുന്ന ഘടകങ്ങളാണ്. സീസണുകള്‍ക്കനുസരിച്ചുള്ള രുചിഭേദങ്ങള്‍ ഉള്ള നാടാണ് കുടക്. നിരവധി പരമ്പരാഗത രുചികള്‍ ഇവിടെയുണ്ട്.

കുടകിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഉള്ള ഒരു വ്യത്യസ്തമായ കൂണ് കറിയാണ് കുമ്മു കറി. കുടക് ഭാഷയില്‍ കൂണിന് പറയുന്ന പേരാണ് കുമ്മു. മഴക്കാലക്കാണ് കുടകുകാര് കൂടുതലായും ഈ കറി വെക്കാറ്. ഈ സമയത്ത് ധാരാളം കൂണ് ലഭ്യമാണ്. തേങ്ങ അരപ്പില്‍ വെന്തുവരുന്ന കൂണ് കറി ചപ്പാത്തിക്കും റൊട്ടിക്കും ബെസ്റ്റ് കോമ്പിനേഷന്‍ ആണ്. കുമ്മു കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
*കൂണ് - കഴുകി വൃത്തിയാക്കി നുറുക്കിയത് 500 ഗ്രാം
*പച്ചമുളക് - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
*വറ്റല്‍മുളക് - രണ്ടെണ്ണം
*കുരുമുളക് - ഒരു ടീ്സ്പൂണ്‍ ചതച്ചത്
*സവാള- രണ്ടെണ്ണം, കനം കുറച്ച് അരിഞ്ഞത്
*തക്കാളി - രണ്ടെണ്ണം, നുറുക്കിയത്
*കറിവേപ്പില - ഒരു തണ്ട്
*മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
*ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
അരപ്പിന്
*തേങ്ങ ചിരകിയത് - കാല്‍ക്കപ്പ്
*ജീരകം - ഒരു ടീസ്പൂണ്‍
*വെളുത്തുള്ളി- ആറ് അല്ലി
തയ്യാറാക്കുന്ന വിധം
*ആദ്യം തന്നെ തേങ്ങയും ജീരകവും വെളുത്തുള്ളിയും മിക്സിയില്‍
നല്ലവണ്ണം അല്‍പ്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.
*ഒരു കടായി അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക്
കറിവേപ്പിലയും വറ്റല്‍ മുളകും കുരുമുളകും ചേര്‍ത്ത് മൂപ്പിക്കുക.
*ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.
അതിലേക്ക് കൂണ് ഇട്ട് നന്നായി വഴറ്റിയെടുക്കുക.
*ഇനി അരച്ചുവെച്ചിരിക്കുന്ന തേങ്ങ അരപ്പ് കൂണിലേക്ക് ചേര്‍ത്ത്
വേവിക്കുക.
*അതിലേക്ക് തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും
ചേര്‍ക്കുക.
അരക്കപ്പ് വെള്ളം ചേര്‍ത്ത് കറി ചാറാക്കുക. അഞ്ചുമിനിട്ട് നേരം തീ
കുറച്ച് *അടുപ്പില്‍ വെച്ച് വേവിക്കുക. അതിനുശേഷം ഉപ്പ് പാകം നോക്കി
അടുപ്പില്‍ നിന്നും മാറ്റാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
