Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
പൊരിവെയിലില്‍ ഉള്ളം തണുക്കാന്‍ ഒരു തേങ്ങാപ്പാല്‍ പുഡ്ഡിംഗ്, എളുപ്പത്തിലൊരു പുഡ്ഡിംഗ് റെസിപ്പി
വേനല്‍ക്കാലത്ത് വെന്തുരുകുമ്പോള്‍ ഉള്ളമൊന്ന് തണുപ്പിക്കാന്‍ ജ്യൂസോ ഷെയ്ക്കോ സ്മൂത്തികളോ ഒന്നും പരീക്ഷിക്കാത്തവരുണ്ടാകില്ല. ബേക്കറികളിലും കടകളിലും ജ്യൂസുകള്‍ക്കും ഷെയ്ക്കുകള്ക്കും ഐസ്ക്രീമിനും ഐസ്കാന്ഡികള്ക്കുമെല്ലാം വന്‍ തിരക്കാണ്. കടകളില്‍ നിന്ന് വാങ്ങിക്കാന്‍ പറ്റാത്തവര്‍ വീടുകളിലും പലതരം വേനല്‍ക്കാല റെസിപ്പികള്‍ പരീക്ഷിക്കുന്നുണ്ട്. അത്തരത്തില്‍ ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാന്‍ എന്താണൊരു വഴി എന്നാലോചിച്ച് നടക്കുന്നവര്‍ക്ക് വേണ്ടിയാണ് റെസിപ്പി.

തേങ്ങാപ്പാല്‍ പുഡ്ഡിംഗ് ആണ് ഇന്നത്തെ താരം. വെറും നാല് ചേരുവകള്‍ മാത്രം മതിയെന്നതാണ് ഈ റെസിപ്പിയുടെ ഹൈലൈറ്റ്. വളരെ പെട്ടെന്ന് തയ്യാറാക്കാനും കഴിയും. പിന്നെ ഫ്രിഡ്ജില്‍ വെച്ച് ഒന്ന് തണുപ്പിച്ചെടുത്താല്‍ മനസ്സും ശരീരവും കുളിരണിയിക്കുന്ന നല്ല വെളുവെളുമ്പന്‍ തേങ്ങാപ്പാല്‍ പുഡ്ഡിംഗ് തയ്യാറായി. അപ്പോഴൊന്ന് പരീക്ഷിച്ചാലോ.
ചേരുവകള്‍
- *കട്ടിയുള്ള തേങ്ങാപ്പാല്‍ - ഒന്നര കപ്പ്
- *പഞ്ചസാര - ഒരു കപ്പ്
- *കോണ്‍ഫ്ളോര്‍ - നാല് ടേബിള്‍സ്പൂണ്‍
- *വാനില എസ്സന്‍സ്- രണ്ടുതുള്ളി
തയ്യാറാക്കുന്ന വിധം
- *നല്ല കട്ടിയുള്ള തേങ്ങാപ്പാല്‍ അല്‍പ്പം മാത്രം മാറ്റിവെച്ച് അടുപ്പത്ത് വെച്ച് ചൂടാക്കുക
- *കുറുകി വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കുക
- *നേരത്തേ മാറ്റിവെച്ച തേങ്ങാപ്പാലിലേക്ക് കോണ്‍ഫ്ളോര്‍ ചേര്‍ത്ത് അലിയിച്ചെടുക്കുക
- *ഇത് അടുപ്പത്ത് വെച്ചിരിക്കുന്ന തേങ്ങാപ്പാല്‍ പഞ്ചസാര മിശ്രിതത്തിലേക്ക് ചേര്‍ക്കുക
- *എല്ലാ ചേരുവകളും നല്ലവണ്ണം ഇളക്കി കുറുക്കിയെടുക്കുക
- *കുറുകിവരുമ്പോള്‍ അതിലേക്ക് മൂന്ന് ടീസ്പൂണ്‍ വാനില എസന്‍സ് ചേര്‍ത്ത് ഇളക്കുക
- *തീ ഓഫ് ചെയ്ത് ഒരു കുഴിയുള്ള പാത്രത്തിലേക്ക് പുഡ്ഡിംഗ് മിശ്രിതം ഒഴിക്കുക
- *തണുക്കുമ്പോള്‍ ഇത് ഫ്രിഡ്ജില്‍ വെച്ച് നല്ലവണ്ണം തണുപ്പിച്ചെടുക്കുക
- *ആവശ്യത്തിന് തണുപ്പായതിന് ശേഷം ഒരു പാത്രത്തിലേക്ക് പുഡ്ഡിംഗ് കമഴ്ത്തി മുറിച്ചോ സ്പൂണ്‍ കൊണ്ട് കോരിയോ കഴിക്കാം.
Image Credit: Sahana Recipe
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications