Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തേങ്ങാപ്പാലൊഴിച്ച നല്ല നാടന് ചിക്കന് കറി
തേങ്ങാപ്പാല് ഒഴിച്ച നല്ല നാടന് ചിക്കന് കറി തയ്യാറാക്കിയിട്ടുണ്ടോ? എന്നാല് അതിനുള്ള അവസരമാണ് നിങ്ങള്ക്ക് ലഭിക്കുന്നത്. കാരണം ഇനി പറയുന്ന തരത്തില് നല്ല നാടന് ചിക്കന് കറി തയ്യാറാക്കുന്ന ഒരു കിടിലന് റെസിപ്പിയാണ് തയ്യാറാക്കുന്നത്. തയ്യാറാക്കാന് വളരെ എളുപ്പമാണ് എന്ന് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. പലപ്പോഴും വേറിട്ട ഒരു ശൈലിയില് നമുക്ക് നല്ല നാടന് ചിക്കന് കറി തയ്യാറാക്കാം.
കറി തയ്യാറാക്കാം.
* ചിക്കന് - 1 കിലോ
* സവാള- 2
* തക്കാളി- 2
* പച്ചമുളക് - 3
* ഇഞ്ചി - 1 കഷ്ണം
* വെളുത്തുള്ളി -അല്പം
* നാളികേരം- അരമുറി
* മുളകുപൊടി - ഒന്നരസ്പൂണ്
* മല്ലിപ്പൊടി -1 സ്പൂണ്
* മഞ്ഞള്പൊടി- അര സ്പൂണ്
* കുരുമുളക് പൊടി -1 സ്പൂണ്
* പെരുംജീരകം -അര സ്പൂണ്
* കറുവപ്പട്ട - ഒരു കഷ്ണം
* ഏലക്കായ- 2 എണ്ണം
* കറിവേപ്പില - രണ്ട് തണ്ട്
* വെളിച്ചെണ്ണ - പാകത്തിന്

തയ്യാറാക്കുന്ന വിധം
* ചിക്കന് എടുത്ത് ഉപ്പും, അല്പം മഞ്ഞള്പൊടിയും ചേര്ത്ത് മസാല
പുരട്ടി വെക്കുക.ഒരു 10 മിനിറ്റ് ഇങ്ങനെ വെച്ചതിന് ശേഷം വേണം
തയ്യാറാക്കുന്നതിന്
* പിന്നീട് ചട്ടിയില് വെളിച്ചെണ്ണ ഒഴിച്ച് വേപ്പില, സവാള അരിഞ്ഞതു
ചേര്ത്ത് വഴറ്റിയതിന് ശേഷം ഇഞ്ചി വെളുത്തുള്ളി മിക്സു, പച്ചമുളകും
ചേര്ത്ത് ബ്രൗണ് നിറമാകുന്ന വരെ വഴറ്റിയെടുക്കണം
*ഇതിലേക്ക് മഞ്ഞള്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേര്ത്ത് നല്ലപോലെ
വഴറ്റിയതിന് ശേഷം ഇതിലേത്ത്
തക്കാളി ചേര്ത്ത്, വെന്ത് കഴിഞ്ഞ് ചിക്കന് ചേര്ക്കണം
* പിന്നീട് അരക്കപ്പ് വെള്ളം ചേര്ത്തതിന് ശേഷം അടച്ച് വെച്ച്
വേവിക്കണം
* ഇത് നല്ലതുപോലെ വെന്തശേഷം തേങ്ങ ചിരകി കറുവപ്പട്ടയും, ഏലക്കയും
മിക്സ് ചെയ്ത് അരച്ച് പാല് എടുത്ത് പിഴിഞ്ഞ് വെക്കുക
* ചിക്കന് വെന്തതിന് ശേഷം ഇതിലേക്ക് തേങ്ങാപ്പാല് ചേര്ത്ത് ഇളക്ക്
ഉള്ളി വറുത്ത് ചേര്ക്കാം.
റെസിപ്പി& ചിത്രം: ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
