Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

തേങ്ങാപ്പാലൊഴിച്ച നല്ല നാടന്‍ ചിക്കന്‍ കറി

തേങ്ങാപ്പാല്‍ ഒഴിച്ച നല്ല നാടന്‍ ചിക്കന്‍ കറി തയ്യാറാക്കിയിട്ടുണ്ടോ? എന്നാല്‍ അതിനുള്ള അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. കാരണം ഇനി പറയുന്ന തരത്തില്‍ നല്ല നാടന്‍ ചിക്കന്‍ കറി തയ്യാറാക്കുന്ന ഒരു കിടിലന്‍ റെസിപ്പിയാണ് തയ്യാറാക്കുന്നത്. തയ്യാറാക്കാന്‍ വളരെ എളുപ്പമാണ് എന്ന് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. പലപ്പോഴും വേറിട്ട ഒരു ശൈലിയില്‍ നമുക്ക് നല്ല നാടന്‍ ചിക്കന്‍ കറി തയ്യാറാക്കാം.

കറി തയ്യാറാക്കാം.
* ചിക്കന്‍ - 1 കിലോ
* സവാള- 2
* തക്കാളി- 2
* പച്ചമുളക് - 3
* ഇഞ്ചി - 1 കഷ്ണം
* വെളുത്തുള്ളി -അല്‍പം
* നാളികേരം- അരമുറി
* മുളകുപൊടി - ഒന്നരസ്പൂണ്‍
* മല്ലിപ്പൊടി -1 സ്പൂണ്‍
* മഞ്ഞള്‍പൊടി- അര സ്പൂണ്‍
* കുരുമുളക് പൊടി -1 സ്പൂണ്‍
* പെരുംജീരകം -അര സ്പൂണ്‍
* കറുവപ്പട്ട - ഒരു കഷ്ണം
* ഏലക്കായ- 2 എണ്ണം
* കറിവേപ്പില - രണ്ട് തണ്ട്
* വെളിച്ചെണ്ണ - പാകത്തിന്

Coconut Milk Chicken Curry

തയ്യാറാക്കുന്ന വിധം
* ചിക്കന്‍ എടുത്ത് ഉപ്പും, അല്പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് മസാല പുരട്ടി വെക്കുക.ഒരു 10 മിനിറ്റ് ഇങ്ങനെ വെച്ചതിന് ശേഷം വേണം തയ്യാറാക്കുന്നതിന്
* പിന്നീട് ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വേപ്പില, സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റിയതിന് ശേഷം ഇഞ്ചി വെളുത്തുള്ളി മിക്‌സു, പച്ചമുളകും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്ന വരെ വഴറ്റിയെടുക്കണം
*ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേര്‍ത്ത് നല്ലപോലെ വഴറ്റിയതിന് ശേഷം ഇതിലേത്ത്
തക്കാളി ചേര്‍ത്ത്, വെന്ത് കഴിഞ്ഞ് ചിക്കന്‍ ചേര്‍ക്കണം
* പിന്നീട് അരക്കപ്പ് വെള്ളം ചേര്‍ത്തതിന് ശേഷം അടച്ച് വെച്ച് വേവിക്കണം
* ഇത് നല്ലതുപോലെ വെന്തശേഷം തേങ്ങ ചിരകി കറുവപ്പട്ടയും, ഏലക്കയും മിക്‌സ് ചെയ്ത് അരച്ച് പാല്‍ എടുത്ത് പിഴിഞ്ഞ് വെക്കുക
* ചിക്കന്‍ വെന്തതിന് ശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്ക് ഉള്ളി വറുത്ത് ചേര്‍ക്കാം.

റെസിപ്പി& ചിത്രം: ഇഞ്ചിപ്പെണ്ണ്‌

[ of 5 - Users]

English Summary

Here in this article we are sharing a special recipe of coconut milk chicken curry in malayalam. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+