Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
അല്പം മധുരത്തിനായി തേങ്ങഹല്വ തയ്യാറാക്കാം; ചുരുങ്ങിയ സമയം മതി
മധുരം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് നമുക്കിടയില്‍. അതുകൊണ്ട് തന്നെ മധുരപ്രേമികള്‍ വളരെയധികം കൂടുതലുമാണ്. എന്നാല്‍ ഇനി മധുരം കഴിക്കാന്‍ താല്പ്പര്യപ്പെടുന്നവരെങ്കില് നിങ്ങള്‍ക്കായി വെറൈറ്റിയായി അല്പം വെളുത്ത ഹല്‍വ തയ്യാറാക്കാം. അതും നല്ല തേങ്ങകൊണ്ടുള്ള സൂപ്പര്‍ ടേസ്റ്റി ഹല്‍വ. മധുരം കുറച്ച് ചേര്‍ത്താല്‍ ആര്‍ക്ക് വേണമെങ്കിലും കഴിക്കാം എന്നാണ് ഈ ഹല്‍വയുടെ പ്രത്യേകത. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഹല്‍വ എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
പഞ്ചസാര- ഒരു കപ്പ്
വെള്ളം - കാല്‍ക്കപ്പ്
തേങ്ങാപ്പാല്‍ - ഒരു കപ്പ്
തേങ്ങക്കൊത്ത്- അല്പം
വെള്ളം- കാല്‍ക്കപ്പ്
അണ്ടിപ്പരിപ്പ്- 10-15 എണ്ണം
നെയ്യ്- മൂന്ന് സ്പൂണ്‍
ഏലക്കായ- രണ്ട് മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം:
ആദ്യം ചെയ്യേണ്ടത് തേങ്ങാപ്പാല്‍ എടുക്കുന്നതിന് വേണ്ടി രണ്ടോ മൂന്നോ
ഏലക്കായ എടുത്ത് അതിനോടൊപ്പം അല്പം തേങ്ങചിരകിയതും ചേര്‍ത്ത്
നല്ലതുപോലെ പാല് പിഴിഞ്ഞെടുക്കണം. പിന്നീട് ഇതിലേക്ക് കോണ്‍ഫ്ളോര്‍
ചേര്‍ത്ത് നല്ലതുപോലെ കലക്കിയെടുക്കാം. അതിന് ശേഷം തേങ്ങാപ്പാലും
കോണ്‍ഫ്ളോറും നല്ലതുപോലെ മിക്സ് ചെയ്യണം. പിന്നീട് ഒരു പാന്‍
എടുത്ത് അതിലേക്ക് പാകത്തിന് നെയ്യ് ഒഴിച്ച് ചൂടാക്കുക.
അടുത്ത സ്റ്റെപ്പ് ആയി ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കണം. കലക്കിയെടുത്ത കോണ്‍ഫ്ളോര്‍ തേങ്ങാപ്പാല്‍ മിശ്രിതം ഈ പാനിലേക്ക് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് കുറുകി വരുമ്പോള്‍ അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന പഞ്ചസാര അല്‍പ്പാല്‍പ്പമായി ഇടുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഇത് നല്ലതുപോലെ ഇളക്കി വെക്കുക. ഇത് പാത്രത്തില്‍ നിന്ന് വിട്ടു വരുന്ന സമയം നോക്കി തീ ഓഫ് ചെയ്ത് തേങ്ങാക്കൊത്ത് പൊടിയായി അരിഞ്ഞ് അതിലേക്ക് ചേര്‍ക്കുക. ഇളക്കി മാറ്റി വെക്കണം. നല്ല കിടിലന്‍ ടേസ്റ്റില്‍ തേങ്ങാ ഹല്‍വ റെഡി.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
