Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ചിക്പീ സാലഡ്: പ്രോട്ടീന് പാക്ക്ഡ് ഫുഡ്, ആരോഗ്യവും ആയുസ്സം
പോഷകങ്ങള് നിറഞ്ഞ ഭക്ഷണം കഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല് പലപ്പോഴും തിരക്കിലും മറ്റും പെട്ട് വേണ്ടത്ര ശ്രദ്ധ ആരോഗ്യത്തിന് നല്കാന് പലര്ക്കും സാധിക്കാതെ വരുന്നു. എന്നാല് ഇനി അധികം സമയം ചിലവാക്കാതെ നല്ല കിടിലന് ടേസ്റ്റില് നല്ല സൂപ്പര് ചിക്പീ അഥവാ വെള്ളക്കടല സാലഡ് തയ്യാറാക്കാവന്നതാണ്. ഇത് വേഗത്തില് തയ്യാറാക്കാം എന്നതിനേക്കാളുപരി നല്ലൊര പോഷകപ്രദമായ ലഘുഭക്ഷണമാണ് എന്ന കാര്യത്തില് സംശയം വേണ്ട. എങ്ങനെ നല്ല കിടിലന് ടേസ്റ്റില് ഇവ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്
* വെള്ളക്കടല - കുതിര്ത്തത് ഒരു കപ്പ്
* കുക്കുമ്പര്
* തക്കാളി
* ചുവന്ന ഉള്ളി
* കാരറ്റ്
* സവാള
* ഉപ്പ്
* നാരങ്ങ നീര്
* ഒലീവ് ഓയില്
* കുരുമുളക്
തയ്യാറാക്കുന്ന വിധം
മുകളില് പറഞ്ഞ ചേരുവകളില് കടലയല്ലാത്തവയെല്ലാം നല്ലതുപോലെ ചെറുതായി
അരിഞ്ഞ് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ഡ്രസ്സിംഗിനായി ഒലീവ്
ഓയില്, നാരങ്ങ നീര്, ഉപ്പ്, കുരുമുളക് എന്നിവ ചേര്ക്കണം. പിന്നീട്
ഇതിലേക്ക് നമ്മള് മാറ്റി വെച്ച കടല വേവിച്ചത് കൂടി ചേര്ത്ത്
നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും
ഫ്രിഡ്ജില് വെക്കേണ്ടതാണ്. അതിന് ശേഷം ബ്രഡിനോടൊപ്പമോ അല്ലെങ്കില്
തനിയേയോ കഴിക്കാവുന്നതാണ്.
പോഷക ഗുണങ്ങള്
പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് വെള്ളക്കടല. ഇത്
കഴിക്കുന്നത് വഴി നമ്മുടെ എനര്ജി ലെവലുകള് നിലനിര്ത്താനും നിങ്ങളെ
കൂടുതല് നേരം വിശപ്പില്ലാതെ വയറു നിറഞ്ഞതായി നിലനിര്ത്താനും
സഹായിക്കുന്നു. ഇതില് ചേര്ക്കുന്ന പച്ചക്കറികള് നിങ്ങളുടെ
ഭക്ഷണത്തില് വിറ്റാമിനുകളും ധാതുക്കളും നല്കുന്നു. ആരോഗ്യകരമായ ഒരു
ലഘുഭക്ഷണ ഓപ്ഷനാണ് എന്നതാണ് സത്യം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
