Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ചിക്പീ സാലഡ്: പ്രോട്ടീന്‍ പാക്ക്ഡ് ഫുഡ്, ആരോഗ്യവും ആയുസ്സം

പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും തിരക്കിലും മറ്റും പെട്ട് വേണ്ടത്ര ശ്രദ്ധ ആരോഗ്യത്തിന് നല്‍കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. എന്നാല്‍ ഇനി അധികം സമയം ചിലവാക്കാതെ നല്ല കിടിലന്‍ ടേസ്റ്റില്‍ നല്ല സൂപ്പര്‍ ചിക്പീ അഥവാ വെള്ളക്കടല സാലഡ് തയ്യാറാക്കാവന്നതാണ്. ഇത് വേഗത്തില്‍ തയ്യാറാക്കാം എന്നതിനേക്കാളുപരി നല്ലൊര പോഷകപ്രദമായ ലഘുഭക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ നല്ല കിടിലന്‍ ടേസ്റ്റില്‍ ഇവ തയ്യാറാക്കാം എന്ന് നോക്കാം.

Chickpea Salad

ചേരുവകള്‍
* വെള്ളക്കടല - കുതിര്‍ത്തത് ഒരു കപ്പ്
* കുക്കുമ്പര്‍
* തക്കാളി
* ചുവന്ന ഉള്ളി
* കാരറ്റ്
* സവാള
* ഉപ്പ്
* നാരങ്ങ നീര്
* ഒലീവ് ഓയില്‍
* കുരുമുളക്

തയ്യാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ ചേരുവകളില്‍ കടലയല്ലാത്തവയെല്ലാം നല്ലതുപോലെ ചെറുതായി അരിഞ്ഞ് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇതിലേക്ക് ഡ്രസ്സിംഗിനായി ഒലീവ് ഓയില്‍, നാരങ്ങ നീര്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് നമ്മള്‍ മാറ്റി വെച്ച കടല വേവിച്ചത് കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വെക്കേണ്ടതാണ്. അതിന് ശേഷം ബ്രഡിനോടൊപ്പമോ അല്ലെങ്കില്‍ തനിയേയോ കഴിക്കാവുന്നതാണ്.

പോഷക ഗുണങ്ങള്‍
പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് വെള്ളക്കടല. ഇത് കഴിക്കുന്നത് വഴി നമ്മുടെ എനര്‍ജി ലെവലുകള്‍ നിലനിര്‍ത്താനും നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ വയറു നിറഞ്ഞതായി നിലനിര്‍ത്താനും സഹായിക്കുന്നു. ഇതില്‍ ചേര്‍ക്കുന്ന പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിനുകളും ധാതുക്കളും നല്‍കുന്നു. ആരോഗ്യകരമായ ഒരു ലഘുഭക്ഷണ ഓപ്ഷനാണ് എന്നതാണ് സത്യം.

[ of 5 - Users]

English Summary

We are Sharing a healthy protein packed recipe Chickpea salad. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+