For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ തോരന്‍ ഇനി ഊണിന് സ്‌പെഷ്യല്‍

Posted By:
|

ഉച്ചയൂണിന് എന്നും പയര്‍ തോരനും ബീന്‍സ് തോരനും കൂട്ടി മടുത്തോ? എങ്കില്‍ അല്‍പം സ്‌പെഷ്യലായി നമുക്ക് ഇന്ന് ഒരു ചിക്കന്‍ തോരന്‍ കാച്ചിയാലോ? യെസ് ഇപ്രാവശ്യം ഊണിന് ഒരു ചിക്കന്‍ തോരന്‍ ആവട്ടെ. ചിക്കന്‍ വിഭവം ആണെന്ന് വെച്ച് അത് അത്രക്ക് വലിയ പാടുള്ള പരിപാടി ഒന്നും അല്ല. നമുക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് തോരന്‍ തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നും എങ്ങനെ തയ്യാറാക്കണം എന്നും നമുക്ക് നോക്കാം.

Special Chicken Thoran Recipe

most read: കുമ്പളങ്ങ പുളിശ്ശേരി ഉച്ചക്ക് ചോറിന്

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ - അരക്കിലോ
മുളക് പൊടി - കാല്‍ ടീസ്പൂണ്‍
ഉണക്കമുളക് - 15 എണ്ണം
ഉപ്പ് - പാകത്തിന്
വെളുത്തുള്ളി - 6-7 എണ്ണം
ഇഞ്ചി - ഒരു കഷ്ണം
കറിവേപ്പില - പാകത്തിന്
എണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

അതിന് വേണ്ടി ആദ്യം ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപ്പ് മിക്‌സ് ചെയ്ത് അല്‍പം മുളക് പൊടിയും മിക്‌സ് ചെയ്ത് പത്ത് മിനിറ്റ് വെക്കുക. അതിന് ശേഷം ഇത് കുറച്ച് എണ്ണയില്‍ വറുത്തെടുക്കുക. ശേഷം മിക്‌സിയില്‍ നല്ലതു പോലെ ഉണക്കമുളക് പൊടിച്ചെടുക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് വെളുത്തുള്ളി, ഇഞ്ചി എന്നിവ കഷ്ണങ്ങളാക്കി മിക്‌സ് ചെയ്യുക. ശേഷം ഒരു പാത്രത്തില്‍ അല്‍പം എണ്ണ താളിച്ച് അതിലേക്ക് ഈ മുളക് മിക്‌സ് എടുത്ത് പച്ച മണം മാറുന്നത് വരെ ചൂടാക്കുക. അതിലേക്ക് ചിക്കന്‍ കഷ്ണം പൊരിച്ചത് ചേര്‍ക്കണം. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത് , അതിലേക്ക് അല്‍പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കണം. ചിക്കന്‍ തോരന്‍ റെഡി.

[ of 5 - Users]
Story first published: Monday, September 21, 2020, 17:17 [IST]
X
Desktop Bottom Promotion