Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ചെട്ടിനാട് സ്പെഷ്യല്‍ ചെറുപയര്‍ പരിപ്പ് ഹല്‍വ
ഹല്‍വ ഇഷ്ടമുള്ളവരാണോ നിങ്ങള്‍, നല്ല കോഴിക്കോടന്‍ ഹല്‍വ കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഇന്ന് അല്പം സ്പെഷ്യലായ ചെട്ടിനാട് ഹല്‍വ ഒന്ന് തയ്യാറാക്കിയാലോ? സാധാരണ ഹല്‍വയേക്കാള്‍ ഗുണവും ഇതിനുണ്ട് എന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലന്‍ ടേസ്റ്റില്‍ നമുക്ക് ചെട്ടിനാടന്‍ ഹല്‍വ തയ്യാറാക്കാം. അധികം കഷ്ടപ്പെടാതെ തന്നെ നിങ്ങള്‍ക്ക് ഈ ഹല്‍വ ഉണ്ടാക്കാം. സാധാരണ ഹല്‍വയേക്കാള്‍ ടേസ്റ്റ് ഉണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.
ഇതിന് പാലും പഞ്ചസാരയും ആവശ്യമില്ല, അതുകൊണ്ട് ഷുഗര്‍ കൂട്ടും എന്ന ടെന്‍ഷന്റെ ആവശ്യമില്ല. വേനല്‍ക്കാലത്ത് ശരീരത്തിന് ചൂട് കുറക്കുന്നതിന് സഹായിക്കുന്നതാണ് ഈ സ്പെഷ്യല്‍ ഹല്‍വ. എങ്ങനെ ചെട്ടിനാട് സ്പെഷ്യല്‍ ഹല്‍വ തയ്യാറാക്കാം, എന്തൊക്കെയണ് ഇതിന്റെ ചേരുവകള്‍ എന്നും നമുക്ക് ഇനി വായിക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* ചെറുപയര്‍ പരിപ്പ് - 1 കപ്പ്
* വെള്ളം - 1 1/2 കപ്പ്
* ശര്‍ക്കര - 2 കപ്പ്
* വെള്ളം - 1 1/2 കപ്പ്
* നെയ്യ് - 2 ടേബിള്‍സ്പൂണ്‍
* കശുവണ്ടി - 10
* റവ - 1 ടീസ്പൂണ്‍
* തേങ്ങ ചിരകിയത് - 1/4 കപ്പ്
* ഉപ്പ് - 1 നുള്ള്
*ഏലക്ക പൊടി - 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
* ചെറുപയര്‍ പരിപ്പ് ആദ്യം വെള്ളത്തില്‍ രണ്ട് തവണ വൃത്തിയായി
കഴുകിയെടുക്കണം
* പിന്നീട് ഒരു കുക്കറില്‍ ഇത് നല്ലതുപോലെ വറുത്തെടുക്കണം.
* ശേഷം ഒന്നരക്കപ്പ് വെള്ളത്തില്‍ ഒരു വിസില്‍ വരുന്ന തരത്തില്‍
വേവിച്ചെടുക്കണം
* ഇത് നല്ലതുപോലെ വേവിച്ച ശേഷം ഉടച്ചെടുക്കാം
* പിന്നീട് ഒരു പാത്രത്തിലേക്ക് അളവില്‍ പറഞ്ഞ ശര്‍ക്കര എടുത്ത് ഒരു
കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കാം
* പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് നെയ് ഒഴിച്ച് അതിലേക്ക്
കശുവണ്ടി വറുത്തെടുക്കാം
* ഇതിലേക്ക് റവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി തേങ്ങ ചിരകിയതും കൂടെ
ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം
*ശേഷം ശര്‍ക്കരയും ചേര്‍ത്ത് അതിലേക്ക് പരിപ്പ് ചേര്‍ത്ത്
കട്ടകെട്ടാതെ ഇളക്കിക്കൊണ്ടിരിക്കാം
* ഏലക്കപ്പൊടിയും ചേര്‍ത്ത് ഹലുവ പോലെ പരത്തിയെടുക്കാം.
* പാനില്‍ ഒട്ടിപ്പിടിക്കുന്ന ഘട്ടം വരുമ്പോള്‍ തീ ഓഫ് ചെയ്ത്
കഷ്ണങ്ങളായി മുറിച്ചെടുക്കാം.
Image Courtesy: kurinji. com
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
