Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ചെട്ടിനാട് സ്‌പെഷ്യല്‍ ചെറുപയര്‍ പരിപ്പ് ഹല്‍വ

ഹല്‍വ ഇഷ്ടമുള്ളവരാണോ നിങ്ങള്‍, നല്ല കോഴിക്കോടന്‍ ഹല്‍വ കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഇന്ന് അല്‍പം സ്‌പെഷ്യലായ ചെട്ടിനാട് ഹല്‍വ ഒന്ന് തയ്യാറാക്കിയാലോ? സാധാരണ ഹല്‍വയേക്കാള്‍ ഗുണവും ഇതിനുണ്ട് എന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലന്‍ ടേസ്റ്റില്‍ നമുക്ക് ചെട്ടിനാടന്‍ ഹല്‍വ തയ്യാറാക്കാം. അധികം കഷ്ടപ്പെടാതെ തന്നെ നിങ്ങള്‍ക്ക് ഈ ഹല്‍വ ഉണ്ടാക്കാം. സാധാരണ ഹല്‍വയേക്കാള്‍ ടേസ്റ്റ് ഉണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

ഇതിന് പാലും പഞ്ചസാരയും ആവശ്യമില്ല, അതുകൊണ്ട് ഷുഗര്‍ കൂട്ടും എന്ന ടെന്‍ഷന്റെ ആവശ്യമില്ല. വേനല്‍ക്കാലത്ത് ശരീരത്തിന് ചൂട് കുറക്കുന്നതിന് സഹായിക്കുന്നതാണ് ഈ സ്‌പെഷ്യല്‍ ഹല്‍വ. എങ്ങനെ ചെട്ടിനാട് സ്‌പെഷ്യല്‍ ഹല്‍വ തയ്യാറാക്കാം, എന്തൊക്കെയണ് ഇതിന്റെ ചേരുവകള്‍ എന്നും നമുക്ക് ഇനി വായിക്കാം.

Chettinad Cherupayar Parippu Halwa

ആവശ്യമുള്ള ചേരുവകള്‍:
* ചെറുപയര്‍ പരിപ്പ് - 1 കപ്പ്
* വെള്ളം - 1 1/2 കപ്പ്
* ശര്‍ക്കര - 2 കപ്പ്
* വെള്ളം - 1 1/2 കപ്പ്
* നെയ്യ് - 2 ടേബിള്‍സ്പൂണ്‍
* കശുവണ്ടി - 10
* റവ - 1 ടീസ്പൂണ്‍
* തേങ്ങ ചിരകിയത് - 1/4 കപ്പ്
* ഉപ്പ് - 1 നുള്ള്
*ഏലക്ക പൊടി - 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
* ചെറുപയര്‍ പരിപ്പ് ആദ്യം വെള്ളത്തില്‍ രണ്ട് തവണ വൃത്തിയായി കഴുകിയെടുക്കണം
* പിന്നീട് ഒരു കുക്കറില്‍ ഇത് നല്ലതുപോലെ വറുത്തെടുക്കണം.
* ശേഷം ഒന്നരക്കപ്പ് വെള്ളത്തില്‍ ഒരു വിസില്‍ വരുന്ന തരത്തില്‍ വേവിച്ചെടുക്കണം
* ഇത് നല്ലതുപോലെ വേവിച്ച ശേഷം ഉടച്ചെടുക്കാം
* പിന്നീട് ഒരു പാത്രത്തിലേക്ക് അളവില്‍ പറഞ്ഞ ശര്‍ക്കര എടുത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കാം
* പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് നെയ് ഒഴിച്ച് അതിലേക്ക് കശുവണ്ടി വറുത്തെടുക്കാം
* ഇതിലേക്ക് റവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി തേങ്ങ ചിരകിയതും കൂടെ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം
*ശേഷം ശര്‍ക്കരയും ചേര്‍ത്ത് അതിലേക്ക് പരിപ്പ് ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കിക്കൊണ്ടിരിക്കാം
* ഏലക്കപ്പൊടിയും ചേര്‍ത്ത് ഹലുവ പോലെ പരത്തിയെടുക്കാം.
* പാനില്‍ ഒട്ടിപ്പിടിക്കുന്ന ഘട്ടം വരുമ്പോള്‍ തീ ഓഫ് ചെയ്ത് കഷ്ണങ്ങളായി മുറിച്ചെടുക്കാം.

Image Courtesy: kurinji. com

[ of 5 - Users]

English Summary

Here in this article we are discussing about the Chettinad cherupayar parippu halwa in malayalam. Take a look
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+