Latest Updates
-
നവംബർ 11 രാശിഫലം: ഇന്നത്തെ ഭാഗ്യനിറങ്ങളും സൂചനകളും; ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ നേട്ടം ഉറപ്പ് -
ഭായ് ദൂജ് 2026: ആഘോഷങ്ങൾക്കിടയിൽ ഈ കാര്യങ്ങൾ മറക്കരുത്, സുരക്ഷയും പ്രധാനം! -
നവംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനനേട്ടവും കരിയർ മാറ്റങ്ങളും! -
രാഹുകാലം ഭയക്കേണ്ടതുണ്ടോ? ഇന്നത്തെ സമയവും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും ഇതാ -
ഗജകേസരി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം; അറിയേണ്ടതെല്ലാം ഇതാ -
നവംബർ 10 ശോഭന യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ജാഗ്രത വേണം! -
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ചന്ന മസാല തയ്യാറാക്കൂ
ചന്ന കടലയുടെ മറ്റൊരു വകഭേദമാണ്. വലിയ കടല, വെള്ളക്കടല, ചിക്പീസ് തുടങ്ങിയ പേരുകളില്‍ ഇത് അറിയപ്പെടുന്നുമുണ്ട്.
ധാരാളം ഇരുമ്പടങ്ങിയ ഈ ഭക്ഷ്യവസ്തു കൊണ്ട് ചന്ന മസാല ഉണ്ടാക്കി നോക്കൂ. അധികം ചാറില്ലാത്ത കറിയാണിത്.

ചന്ന-2 കപ്പ്
സവാള-2
തക്കാളി-2
പച്ചമുളക്-4
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-7 അല്ലി
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
വയനയില
ഉപ്പ്
എണ്ണ
മല്ലിയില
ചന്ന വെള്ളത്തിലിട്ട് കുതിര്‍ത്തുക. ഇതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും
ചേര്‍ത്ത് വേവിയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ഇഞ്ചി, വയനയിലഎന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കണം.
മുകളിലെ കൂട്ട് നല്ലപോലെ ചേര്‍ന്നു കഴിഞ്ഞാല്‍ മസാലപ്പൊടികളെല്ലാം തന്നെ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ഇത് കുറുകിക്കഴിയുമ്പോള്‍ വേവിച്ച ചന്ന ചേര്‍ത്ത് ഇളക്കാം. ചാറ് ചന്നയില്‍ നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
ചന്ന മസാല വിപണിയില്‍ ലഭിയ്ക്കും. വേണമെങ്കില്‍ ഇതോ അല്ലെങ്കില്‍ അല്പം ചിക്കന്‍ മസാലയോ ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
