Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ക്യാരറ്റ് റൈസ് തയ്യാറാക്കൂ
ചോറ് പലതരത്തിലും തയ്യാറാക്കാം. ബിരിയാണിയും പുലാവുമെല്ലാം ഇതിന്റെ വ്യത്യസ്ത രൂപങ്ങളാണുതാനും.
പച്ചക്കറികള്‍ പലതരം ചേര്‍ത്തും ചോറുണ്ടാക്കാം. ആരോഗ്യത്തിന്, പ്രത്യേകിച്ച് കണ്ണുകളുടെ ആരോഗ്യത്തിനു ചേര്‍ന്നൊരു ഭക്ഷണവസ്തുവാണ് ക്യാരറ്റ്. വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കണ്ണുകളുടെ കാഴ്ചയ്ക്ക് വൈറ്റമിന്‍ സി വളരെ പ്രധാനവുമാണ്.
ക്യാരറ്റ് ചേര്‍ത്ത് ക്യാരറ്റ് റൈസ് റെസിപ്പിയുണ്ടാക്കി നോക്കൂ,
ചോറ്-2 കപ്പ്
ക്യാരറ്റ്-5 (നീളത്തില്‍ ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത്)
സവാള-2
ക്യാപ്സിക്കം-1
പച്ചമുളക്-3
വെളുത്തുള്ളി-3
ഇഞ്ചി-അര കഷ്ണം
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
പുലാവ് മസാല-അര ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്കു ജീരകം പൊട്ടിയ്ക്കുക. ഇതിലേക്ക് സവാള ചേര്‍്ത്തിളക്കണം. ഇഞ്ചി, വെളുത്തുള്ളി, ക്യാരറ്റ്, ക്യാപ്സിക്കം എന്നിവ ഇതിലേക്കിട്ട് ഇളക്കണം. ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.
പച്ചക്കറികള്‍ ഒരുവിധം വേവാകുമ്പോള്‍ കുരുമുളകു പൊടി, മുളകുപൊടി, പുലാവ് മസാല, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക.
തയ്യാറാക്കി വച്ചിരിക്കുന്ന ചോറ് ഇതിലേക്കു ചേര്‍ത്തിളക്കണം.
ക്യാരറ്റ് റൈസ് ചൂടോടെ കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications

