Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചപ്പാത്തിക്ക് ഒത്ത കറി: കാബേജും മുട്ടയും ചേര്‍ന്നാല്‍ ഉഷാര്‍
ചപ്പാത്തി ഉണ്ടാക്കുന്ന ദിവസം മുട്ടക്കറിയോ ചിക്കന്‍ കറിയോ വേണം എന്ന് നിര്‍ബന്ധമുള്ള നല്ലൊരു ശതമാനം ആളുകളുണ്ട്. എന്നാല്‍ ചിക്കന്‍ കറിയും മുട്ടയും എല്ലാ ഒരേ ടേസ്റ്റ് തന്നെയാണ് എന്ന് തോന്നുന്നവര്‍ക്ക് ഇന്ന് അല്പം വെറൈറ്റിയായി തയ്യാറാക്കാവുന്നതാണ് കാബേജും മുട്ടയും ചേര്‍ന്ന കറി. ചപ്പാത്തിക്ക് മാത്രമല്ല പൂരി, ഇഡ്ഡലി, ദോശ, അപ്പം എന്നിവക്കെല്ലാം തന്നെ മികച്ച കോംമ്പോയാണ്. എന്നാല്‍ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍
* കാബേജ് - 1 കപ്പ് (ചെറുതായി അരിഞ്ഞത്)
* ഉപ്പ് - 1/4 ടീസ്പൂണ്‍
* മുട്ട - 5
* കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
* ഉപ്പ് - 1/2 ടീസ്പൂണ്‍
കറി തയ്യാറാക്കുന്നതിന്
*എണ്ണ - 3 ടേബിള്‍സ്പൂണ്‍
* കറുവപ്പട്ട - 1 കഷണം
* ഏലം - 2
* ഗ്രാമ്പൂ - 3
* ബിരിയാണി ഇല - 1
* കാപ്സിക്കം - 1
* വെളുത്തുള്ളി - പല്ല്
* ഇഞ്ചി - ചെറിയ കഷണം
* പച്ചമുളക് - 2
* ഉള്ളി - 2
* കറിവേപ്പില - 1 കുല
* ഗരം മസാല - 1 ടീസ്പൂണ്‍
* മുളകുപൊടി - 1 1/2 ടീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
* ഉപ്പ് - ആവശ്യത്തിന്
* തക്കാളി - 2
* വെള്ളം - 1 1/2 കപ്പ്
* തേങ്ങാപ്പാല്‍ - 1/2 കപ്പ്
* മല്ലിയില - അല്പം
തയ്യാറാക്കുന്ന വിധം
* കറി തയ്യാറാക്കാന്‍ ആദ്യമായി ഒരു പാനില്‍ കാബേജ് അരിഞ്ഞ് അതിലേക്
ഉപ്പ് ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റോളം തിളപ്പിക്കുക
* ശേഷം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് കുരുമുളക് പൊടിയും ഉപ്പും
ചേര്‍ത്ത് നന്നായി ഇളക്കി ഇതിലേക്ക് വേവിച്ച കാബേജ്
ചേര്‍ക്കാവുന്നതാണ്.
* ശേഷം ഒരു ഇഡ്ഡലി പാത്രത്തില്‍ ഈ മുട്ട മിശ്രിതം ഒഴിച്ച് 5 മിനിറ്റ്
തിളപ്പിച്ച് എടുത്ത് മാറ്റി വെക്കാവുന്നതാണ്. ഇത് നല്ലതുപോലെ
വെന്തെന്ന് ഉറപ്പ് വരുത്തണം.
* ശേഷം പുഴുങ്ങിയ മുട്ട ഒരു പ്ലേറ്റില്‍ എടുത്ത് കത്തി ഉപയോഗിച്ച്
ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
* പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 2 ടേബിള്‍സ്പൂണ്‍
ഓയില്‍ ഒഴിച്ച് ചൂടാക്കി വേവിച്ച മുട്ട കഷ്ണങ്ങള്‍ ഇട്ട് ഗോള്‍ഡന്‍
നിറമാവുന്നത് വരെ വഴറ്റിയെടുക്കാം
* ശേഷം അതേ പാനില്‍ വീണ്ടും 1 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ചതിന് ശേഷം
ഇതിലേക്ക് കറുവപ്പട്ട , ഗ്രാമ്പൂ, ഏലക്ക, ബിരിയാണി ഇല എന്നിവ
ചേര്‍ത്ത് നല്ലതുപോലെ ഇളക്കാവുന്നതാണ്.
* ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി
വഴറ്റിയെടുക്കാം
* അതിനുശേഷം ചെറുതായി അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത്
ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വഴറ്റിയെടുക്കേണ്ടതാണ്.
* പിന്നീട് ഗരം മസാല, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, പാകത്തിന്
ഉപ്പ് എന്നിവ ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കുക.
* അടുത്തതായി ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് തക്കാളി വേവുന്നത്
ഇളക്കിക്കൊടുക്കണം
* തക്കാളി വെന്തതിന് ശേഷം ഇതിലേക്ക് 1 1/2 വെള്ളം ഒഴിച്ച് നന്നായി
തിളപ്പിക്കുക.
* തിളച്ച് കുറുകി വരുമ്പോള്‍ അതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് 2
മിനിറ്റ് നന്നായി തിളപ്പിക്കുക.
* അവസാനം മാറ്റി വെച്ച മുട്ട ചേര്‍ത്ത് തിളപ്പിച്ച് മല്ലിയില കൂടി
തൂവാകുന്നതാണ്.
Image Courtesy: Simply Cooking and Health
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
