Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാബേജ് കൊണ്ട് ഒരു ക്രിസ്പി വട, കാബേജ് ഉഴുന്നുവട റെസിപ്പി
മിക്കയാളുകളുടെയും പ്രിയപ്പെട്ട സ്നാക്സ് ആണ് ഉഴുന്നുവട. നല്ല മഴയുള്ള ദിവസം ഉഴുന്നുവടയും ഒപ്പിയെടുത്ത് കഴിക്കാന്‍ കുറച്ച് ചട്നിയും ഒരു കട്ടന്‍കാപ്പിയും ഉണ്ടെങ്കില്‍ സംഗതി ജോറാണ്. ഉഴുന്നുവട എത്രയെണ്ണം കഴിച്ചെന്ന കണക്ക് പോലും ഉണ്ടാകില്ല.

ഉഴുന്നുവടില് ഉഴുന്നും പച്ചമുളകും സവാളയും കുരുമുളകും ആണ് പ്രധാന ചേരുവകള്‍. പക്ഷേ അതിനൊപ്പം കുറച്ച് കാബേജ് ചേര്‍ത്താല്‍ കാബേജ് ഉഴുന്നുവട തയ്യാറാക്കാം. ഈ പുതിയ വട എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
കാബേജ് ഉഴുന്നുവട - ചേരുവകള്‍
ഉഴുന്ന് പരിപ്പ് - മുക്കാല്‍ കപ്പ്
കാബേജ് കുനുകുനാ അരിഞ്ഞത് - അരക്കപ്പ്
സവാള ചെറുതായി നിുറുക്കിയത്. - കാല്‍ക്കപ്പ്
പച്ചമുളക് -(വട്ടത്തില്‍ അരിഞ്ഞത്
ഇഞ്ചി - ഒരിഞ്ഞ് നീളത്തിലുള്ള ഇഞ്ചി കുനുകുനാന്ന് അരിഞ്ഞത്
കറിവേപ്പില - ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില- 2 ടേബിള്‍സ്പൂണ്‍ (രണ്ടും ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഉഴുന്ന് നല്ലവണ്ണം കഴുകി രണ്ടുമണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞ് പച്ചമുളക്, ഇഞ്ചി, അരക്കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി മിക്സിയില്‍ അരച്ചെടുക്കുക.
ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു വിസ്ക് കൊണ്ടോ, സ്പൂണ്‍ കൊണ്ടോ രണ്ട്, മൂന്ന് മിനിട്ട് നന്നായി അടിച്ച് പതപ്പിച്ച് എടുക്കുക.
ബാക്കിയുള്ള ചേരുവകള്‍ കൂടി ഈ മാവിലേക്ക് ചേര്‍ത്ത്, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.
ഇനി ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.
മാവ് കയ്യില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ കയ്യില്‍ വെള്ളമാക്കി, കുറച്ച് മാവെടുത്ത് വടയുടെ ആകൃതിയില്‍ പരത്തിയെടുക്കുക.
നല്ലവണ്ണം ചൂടായ എണ്ണയിലേക്ക് പരത്തിയെടുത്ത മാവ് ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തുകോരുക. കാബേജ് ഉഴുന്നുവട തയ്യാര്‍.
ഇനി വടയ്ക്കൊപ്പം അല്‍പ്പം ചട്നി കൂടി അരച്ച് . ചൂട് ചായക്കൊപ്പം ചൂടോടെ വട ആസ്വദിക്കുക.
Image Credit: Wikimedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
