Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ബട്ടര്‍ പനീര്‍ മസാല
പാല് ഗുണങ്ങള്‍ ഒത്തിണങ്ങിയതു കൊണ്ടുതന്നെ പനീര്‍ എല്ലാവര്ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചേര്‍ന്ന ഒരു ഭക്ഷ്യ വസ്തുവാണെന്നു പറയാം.
പനീര്‍ പല രീതിയിലും പാകം ചെയ്യാം. ബട്ടര്‍ ചേര്‍ത്ത് ബട്ടര്‍ പനീര്‍ ഉണ്ടാക്കി നോക്കൂ. ആര്‍ക്കും ഇഷ്ടപ്പെടും.

പനീര്‍-അരക്കിലോ
ബട്ടര്‍-100 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-ഒന്നര ടേബിള്‍ സ്പൂണ്‍
സവാള-2 (അരച്ചത്)
തക്കാളി-മുക്കാല്‍ കപ്പ്(അരച്ചത്)
പഞ്ചസാര-1 ടീസ്പൂണ്‍
ഗരം മസാല-ഒന്നര ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
ക്രീം- 1 കപ്പ്
മല്ലിയില
ഉപ്പ്
പനീര്‍ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഒരു പാന്‍ ചൂടാക്കി ഇതിലേക്ക് മൂന്നു നാലു സ്പൂണ്‍ ബട്ടര്‍ ചേര്‍ക്കുക. പനീര്‍ കഷ്ണങ്ങള്‍ ഇതിലിട്ട ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. ഇത് മാറ്റി വയ്ക്കുക.
പാനില്‍ അല്പം കൂടി ബട്ടര്‍ ചേര്‍ത്ത ശേഷം സവാള പേസ്റ്റ് ചേര്‍ക്കുക. അല്പം കഴിയുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. ഇതിലേക്ക് തക്കാളി പേസ്റ്റും ചേര്‍ത്തിളക്കാം.
ഈ കൂട്ട് നല്ലപോലെ ഇളക്കിയ ശേഷം മസാലപ്പൊടികളും ഉപ്പും പഞ്ചസാരയും ചേര്‍ക്കാം. ഇതിലേക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കാം. അല്പം വെള്ളവും ചേര്‍ത്ത് വേവിയ്ക്കാം. ഒരുവിധം വേവാകുമ്പോള്‍ ക്രീം ചേര്‍ത്ത് ഇളക്കാം. രണ്ടു മിനിറ്റു കൂടി വേവിച്ച ശേഷം വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
