Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബട്ടര്‍ ചിക്കന്‍ തയ്യാറാക്കാം, വളരെ എളുപ്പത്തില്‍
ചിക്കന്‍ വിഭവങ്ങള്‍ എപ്പോഴും പ്രിയപ്പെട്ടതാണ് പലര്‍ക്കും. എന്നാല്‍ അതില്‍ വെറൈറ്റിക്ക് വേണ്ടി പല വിധത്തിലുള്ള വിഭവങ്ങള്‍ തിരയുന്നവരുണ്ട്. അതില്‍ എപ്പോഴും പ്രിയപ്പെട്ടതാണ് ബട്ടര്‍ ചിക്കന്‍. ബട്ടര്‍ ചിക്കന്‍ കഴിക്കുന്നത് വഴി അത് നിങ്ങളുടെ രസമുകുളങ്ങള്‍ ഉണര്‍ത്തുന്നു. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ചിക്കന്‍ വിഭവങ്ങളില്‍ ബട്ടര്‍ ചിക്കന്‍ എങ്ങനെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
ചിക്കന്‍ - അരക്കിലോ ( എല്ലില്ലാത്ത കഷ്ണം)
സവാള- 2 ( മീഡിയം)
തക്കാളി -4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 സ്പൂണ്‍
ബട്ടര്‍ -7 സ്പൂണ്‍
മഞ്ഞള്‍പൊടി- ഒരു നുള്ള്
മുളകുപൊടി- 1 സ്പൂണ്‍
കാശ്മീരിമുളകുപൊടി -2 സ്പൂണ്‍
കശുവണ്ടി പരിപ്പ് -50 gm
ഗരം മസാല - ഒരു സ്പൂണ്‍
നാരങ്ങാ നീര്- ഒരു സ്പൂണ്‍
പഞ്ചസാര- ഒരു നുള്ള്
ഏലക്ക- ഒന്ന്
ഫ്രഷ് ക്രീം- 3 സ്പൂണ്‍
കസൂരി മേത്തി- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് ഉപ്പ് , ഒരു സ്പൂണ്‍ കാശ്മീരി
മുളകുപൊടി പൊടി, ഒരു സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ
ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് 20 മിനിറ്റ് വെക്കണം. അതിന് ശേഷം
അല്പം വെണ്ണ പാനില്‍ ഒഴിച്ച് അതിലേക്ക് ഇതിട്ട് ഫ്രൈ ചെയ്തെടുക്കുക.
ഇതേ പാനില്‍ തന്നെ അല്പം ബട്ടര്‍ ചേര്‍ത്ത് സവാള ,ഇഞ്ചി വെളുത്തുള്ളി
പേസ്റ്റ് എന്നിവ നല്ലതുപോലെ വഴറ്റിയതിന് ശേഷം ഇതിലേക്ക് തക്കാളി
അരിഞ്ഞതിന് ശേഷം അത് കൂടി ചേര്‍ത്ത് ഇത് അല്പനേരം അടച്ചു വച്ച്
വേവിയ്ക്കണം.
തക്കാളി നല്ലതുപോലെ വഴറ്റിക്കഴിഞ്ഞാല് അതിലേക്ക് അല്പം കശുവണ്ടിപ്പരിപ്പും പിന്നീട് ബാക്കി വരുന്നമുളകുപൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പ്, ഗരം മസാല നാരങ്ങാനീര്, കസ്തൂരി മേത്തി, ഏലക്ക, പഞ്ചസാര എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് വെക്കുക. ഇതെല്ലാം നല്ലതുപോലെ അരച്ച് ഈ അരപ്പ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഒരു പാനിലേക്ക് ഒഴിക്കണം. ശേഷം ഇതിലേക്ക് ബാക്കി വരുന്ന ബട്ടറും, ഫ്രൈ ചെയ്ത് വെച്ച ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി കുറച്ച് നേരം വേവിച്ചെടുക്കണം. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ത്തതിന്ശേഷം അവസാനമായി ഫ്രഷ് ക്രീം ചേര്‍ത്ത് ഇളക്കാവുന്നതാണ്.
Recipe by ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
