Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വഴുതനങ്ങ തൈരു കറി, വളരെ എളുപ്പം
വഴുതനങ്ങ കൊണ്ട് പലതരം വിഭവങ്ങളുണ്ടാക്കാം. എന്നാല്‍ വറുത്ത വഴുതനങ്ങയും തൈരും ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാലോ, അതിഥികള്‍ വരുമ്പോള്‍ എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം.
വഴുതനങ്ങ തൈരു കറി, വളരെ എളുപ്പം

വഴുതനങ്ങ-3
തൈര്-1 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീ സ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
എണ്ണ
കറിവേപ്പില
വഴുതനങ്ങ കഴുകി വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക. വല്ലാതെ കനം കുറച്ച് അരിയരുത്. ഇത് അല്പനേരം ഉപ്പുവെള്ളത്തില്‍ ഇട്ടു വയ്ക്കുക. പിന്നീടിത് വെള്ളം മുഴുവന്‍ കളഞ്ഞെടുക്കണം. മുളകുപൊടി, ഉപ്പ്, ഗരം മസാല എന്നിവ കലര്‍ത്തി വഴുതനങ്ങ കഷ്ണങ്ങളില്‍ നല്ലപോലെ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണ തിളപ്പിക്കുക. വഴുതനങ്ങാ കഷ്ണങ്ങള്‍ ഇതില്‍ ഇട്ട് വറുത്തെടുക്കണം.
തൈര് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കണം. പാകത്തിന് അല്പം ഉപ്പും കറിവേപ്പിലയും ചേര്‍ക്കണം.
വറുത്തെടുത്ത വഴുതനങ്ങ കഷ്ണങ്ങള്‍ തൈരിലേക്കു ചേര്‍ത്ത് ഇളക്കുക.
ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
