For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റ് മസാല ഓംലറ്റ്

|

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ചേര്‍ന്ന നല്ലൊരു സമീകൃതാഹാരമാണ് മുട്ട. ഇതുകൊണ്ട് പലതരം വിഭവങ്ങള്‍ ഉണ്ടാക്കാനുമാകും.

മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍, ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്ക് അത്ര ചേര്‍ന്നതല്ലെന്നാണു പറയുക. ഇതൊഴിവാക്കി വെള്ള കഴിയ്ക്കാം. ഇതിലും കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

റാഗി ദോശ തയ്യാറാക്കാംറാഗി ദോശ തയ്യാറാക്കാം

മുട്ടവെള്ള കൊണ്ട് മസാല ഓംലറ്റുണ്ടാക്കാം. രാവിലെ ബ്രേക്ഫാസ്റ്റിനു പറ്റി നല്ലൊന്നാന്തരം വിഭവമാണിത്. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

White Masala Omlette

മുട്ട-12
സവാള-1
ക്യാപ്‌സിക്കം-2
കൂണ്‍-കാല്‍ കിലോ
തക്കാളി-2
പച്ചമുളക്-4
ഒലീവ് ഓയില്‍-4 ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില

മുട്ട പൊട്ടിച്ചൊഴിയ്ക്കുക. മഞ്ഞ ഒഴിവാക്കണം. ഇത് നല്ലപോലെ അടിച്ചു വയ്ക്കുക.

ഒരു പാനില്‍ ഒലീവ് ഓയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് ക്യാപ്‌സിക്കം, സവാള, കൂണ്‍ എന്നിവ ചെറുതായി നുറുക്കി ചേര്‍ത്തിളക്കുക. പിന്നീട് തക്കാളിയും പ്ച്ചമുളകും അരിഞ്ഞു ചേര്‍ക്കണം. ഇത് ചെറിയ ചൂടില്‍ വേവിച്ചെടുക്കുക.

മറ്റൊരു പാനില്‍ എണ്ണയോ ഒലീവ് ഓയിലോ ഒഴിച്ചു ചൂടാക്കുക. ഇതിലേയ്ക്കു മുട്ടയൊഴിയ്ക്കണം. ഇത് ഒരുവിധം വേവുമ്പോള്‍ നടുവില്‍ പച്ചക്കറിക്കൂട്ട് പരത്തുക. ഇത് തവ കൊണ്ട് പതുക്കെ അമര്‍ത്തി ചേര്‍ക്കണം.

മുട്ട നടുവെ മടക്കി ഇരുഭാഗവും വേവിച്ചെടുക്കുക.

English summary

White Masala Omlette

Here is the white masala omelette recipe for you to try out, take a look:
Story first published: Friday, July 18, 2014, 15:45 [IST]
X
Desktop Bottom Promotion