For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റബിള്‍ ചീസ് സാന്‍ഡ്‌വിച്ച് തയ്യാറാക്കാം

|

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് സാന്‍ഡ്‌വിച്ച്. ഏതു രാജ്യത്തും ഒരുപോലെ ആളുകള്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രാതല്‍.

സാന്‍ഡ്‌വിച്ച് പല തരത്തിലും തയ്യാറാക്കാം. പച്ചക്കറികളും ചീസും ചേര്‍ത്ത് തയ്യാറാക്കുന്ന വെജിറ്റബിള്‍ ചീസ് സാന്‍ഡ്‌വിച്ച് സ്വാദിഷ്ടവും എളുപ്പമുണ്ടാക്കാവുന്നതുമായി ഒരു പ്രാതല്‍ വിഭവമാണ്.

ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Sandwich

ബ്രെഡ്-4-8
ചീസ് സ്ലൈസ്-4
സവാള-1
തക്കാളി-1
ക്യാപ്‌സിക്കം-അരക്കഷ്ണം
പച്ചമുളക്-2
മുളകുപൊടി-അര ടീസ്പൂണ്‍
ചാട്ട്മസാല-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഉപ്പ്
ബട്ടര്‍

പച്ചക്കറികള്‍ ചെറുതായി നുറുക്കി ഉപ്പ്, ചെറുനാരങ്ങാനീര്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക.

ബ്രെഡിന്റെ വശങ്ങള്‍ മുറിച്ചു കളയുക. ചീസ്‌ സ്ലൈസ്‌ ഒരു ബ്രഡിനു മുകളില്‍ പരത്തുക.
പച്ചക്കറികള്‍ ഇതിനു പുറത്തു പരത്തി മറ്റൊരു കഷ്‌ണം ബ്രെഡ്‌ കൊണ്ടു മൂടു. പുറത്തു ബട്ടര്‍ പുരട്ടുക.

ഇത് ഗ്രില്‍ ചെയ്‌തെടുക്കാം. അല്ലെങ്കില്‍ നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി ഇരുവശവും മറിച്ചിട്ടു ചൂടാക്കിയെടുക്കാം.

English summary

Vegetable Sandwich Recipe

Sandwich is a simple and tasty food item. Here is an easy recipe of vegetable sandwich. Try this,
Story first published: Saturday, December 6, 2014, 18:06 [IST]
X
Desktop Bottom Promotion