For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ബനാന ദോശ

|

ഭക്ഷണത്തോട് പലപ്പോഴും മടുപ്പു കാണിയ്ക്കുന്നവരാണ് കുട്ടികള്‍. ഇതുകൊണ്ടു തന്നെ വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ ഇവര്‍ക്കു നല്‍കിയാല്‍ മാത്രമേ കാര്യം നടക്കൂ.

ദോശയും ഇഡ്ഢലിയുമെല്ലാം പതിവു രൂപത്തില്‍ നല്‍കിയാല്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടുവെന്നു വരില്ല. ഇത് അല്‍പം വ്യത്യസ്തമായ രീതിയില്‍ നല്‍കിയാല്‍ ഇവര്‍ ഇഷ്ടപ്പെടുകയും ചെയ്യും.

Banana Dosa

സാധാരണ ദോശയില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് പഴം ചേര്‍ത്ത് ദോശയുണ്ടാക്കി നല്‍കി നോക്കൂ, ബനാന ദോശ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

 പേശറാട്ടു ദോശ തയ്യാറാക്കൂ പേശറാട്ടു ദോശ തയ്യാറാക്കൂ

പഴം-3
അരിപ്പൊടി-ഒരു കപ്പ്
മൈദ-2 ടേബിള്‍സ്പൂണ്‍
പഞ്ചസാര-ഒരു ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി-ഒരു നുളള്
ഉണക്കമുന്തിരി-5
കശുവണ്ടിപ്പരിപ്പ്-2 ടീസ്പൂണ്‍
വെള്ളം
എണ്ണ
ഉപ്പ്

പഴം നല്ലപോലെ ഉടയ്ക്കുക. പൊടികള്‍ കൂട്ടിക്കലര്‍ത്തുക. പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് മുന്തിരിയും പൊട്ടിച്ച കശുവണ്ടിപ്പരിപ്പും ചേര്‍ക്കാം.

ഒരു നോണ്‍സ്റ്റിക് തവ ചൂടാക്കുക. ഇതിലേക്ക് മാവൊഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം നെയ്യു തൂകിക്കൊടുക്കണം.

ദോശയുടെ ഇരുവശവും മറിച്ചിട്ടു വേവിയ്ക്കണം. ഇരുവശവും ഗോള്‍ഡന്‍ കളറാകുമ്പോള്‍ വാങ്ങിയെടുക്കാം. ഇത് ചൂടോടെ ഉപയോഗിയ്ക്കാം.

English summary

Tasty Banana Dosa Recipe

Here is a tasty recipe of breakfast, Banana Dosa, especially for kids,
Story first published: Friday, January 10, 2014, 15:27 [IST]
X
Desktop Bottom Promotion