റാഗി ഉപ്പുമാവ്‌ തയ്യാറാക്കാം

Posted By:
Subscribe to Boldsky

സാധാരണ ഉപ്പുമാവുണ്ടാക്കി മടുത്തുവെങ്കില്‍ ഇതാ, റാഗി കൊണ്ടുള്ള ഈ ഉപ്പുമാവുണ്ടാക്കി നോക്കൂ,

ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌ റാഗി. ദഹിയ്‌ക്കാനും ഏറെ എളുപ്പം.

റാഗി കൊണ്ടുള്ള ഉപ്പുമാവ്‌ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Ragi Upma Recipe

റാഗിപ്പൊടി-2 കപ്പ്‌

തൈര്‌-അരക്കപ്പ്‌

സവാള-2

പച്ചമുളക്‌-6

ഉഴുന്ന്‌-1 ടീസ്‌പൂണ്‍

കടലപ്പരിപ്പ്‌-1 ടീസ്‌പൂണ്‍

കടുക്‌-1 ടീസ്‌പൂണ്‍

പഞ്ചസാര-1 ടീസ്‌പൂണ്‍

തേങ്ങ ചിരകിയത്‌-അര കപ്പ്‌

മല്ലിയില

ഉപ്പ്‌

റാഗി, പഞ്ചസാര, ഉപ്പ്‌, തൈര്‌ എന്നിവ കലര്‍ത്തുക. ഇത്‌ സൂക്ഷിച്ചു ചെയ്യണം. ഇത്‌ പേസ്റ്റു പോലാകരുത്‌. പൊടി നനയുവാനേ പാടൂ.

ഒരു പാനില്‍ എണ്ണ തിളപ്പിയ്‌ക്കുക. കടുക്‌, ഉഴുന്നുപരിപ്പ്‌, കടലപ്പരിപ്പ്‌, പച്ചമുളക്‌ എന്നിവയിട്ടു മൂപ്പിയ്‌്‌ക്കുക. ഇതിലേയ്‌ക്ക്‌ സവാള ചേര്‍ത്തു വഴറ്റുക.

ഇതിലേയ്‌ക്ക്‌ നനച്ചു വച്ചിരിയ്‌ക്കുന്ന റാഗിപ്പൊടി ചേര്‍ത്തിളക്കുക. ഇത്‌ നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്‌്‌ക്കണം.

ഇത്‌ ഉപ്പുമാവ്‌ പരുവത്തിലാകുമ്പോള്‍ തേങ്ങ ചിരകിയത്‌ ചേര്‍ത്തിളക്കണം. മല്ലിയിലയും ചേര്‍ക്കാം.

റാഗി ഉപ്പുമാവ്‌ തയ്യാര്‍.

Read more about: breakfast
English summary

Ragi Upma Recipe

Here is a variety breakfast recipe, Ragi Upma. Try this recipe which is prepared with curd,
Story first published: Saturday, October 4, 2014, 8:36 [IST]