For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ഉപ്പ്മാവ് തയാറാക്കാം

|

ആരോഗ്യ സംരക്ഷകര്‍ക്ക് ഇടയില്‍ ജനപ്രിയമായ ഭക്ഷണമാണ് ഓട്‌സ്. ഈ പാശ്ചാത്യന്‍ ഭക്ഷണം ഇന്ന് ഇന്ത്യയിലും പ്രചാരം നേടിക്കഴിഞ്ഞു. തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമൊക്കെയായി രാവിലെയും രാത്രിയും ആഹാരമായി ഓട്‌സ് കഴിക്കുന്നവര്‍ കുറവല്ല. നിങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് നിങ്ങള്‍ക്ക് ഓട്‌സ് പലവിധത്തില്‍ തയ്യാറാക്കാം.

Most read: നാവില്‍ രസം തീര്‍ക്കും രസഗുളMost read: നാവില്‍ രസം തീര്‍ക്കും രസഗുള

രാവിലെ വെറും ഓട്‌സ് പാല്‍ ഒഴിച്ച് കഴിക്കുന്നതിനു പകരം ഓട്‌സ് ഉപയോഗിച്ച് ചില സ്വാദിഷ്ടമായ വിഭവങ്ങള്‍ നിങ്ങള്‍ക്ക് തയാറാക്കി കഴിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഓട്‌സ് ഉപ്പ്മാവ്. സ്വാദിഷ്ടമായ വിഭവം മാത്രമല്ല ഇത്, ആരോഗ്യകരമായ ഒരു പ്രഭാത ഭക്ഷണം കൂടിയാണിത്. ഓട്‌സ് ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഓട്‌സ് - 250 ഗ്രാം

കടുക് - 1 ടീസ്പൂണ്‍

ഉഴുന്നുപരിപ്പ് - അര ടേബിള്‍ സ്പൂണ്‍

ഇഞ്ചി - ഒരു കഷ്ണം

പച്ചമുളക് - 1 എണ്ണം

തേങ്ങ - രണ്ട് ടേബിള്‍ സ്പൂണ്‍

വെള്ളം - 1 കപ്പ്

എണ്ണ/ നെയ്യ് - 1 ടീ സ്പൂണ്‍

ഉള്ളി

കാരറ്റ്

ബീന്‍സ്

അണ്ടിപ്പരിപ്പ്

കപ്പലണ്ടി

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ആദ്യമായി പച്ച ഓട്‌സ് വറുത്തെടുക്കുക. 3 മിനിറ്റ് നേരം ഇത്തരത്തില്‍ ഫ്രൈ ചെയ്ത് ക്രിസ്പി ആയി മാറിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക. അതിനുശേഷം ഒരു പാന്‍ എടുത്ത് ഒരു ടീസ്പൂണ്‍ എണ്ണയോ അല്ലെങ്കില്‍ നെയ്യോ ഒഴിച്ച് ചൂടാക്കിയെടുക്കുക. ഇതിലേക്ക് കടുക് ഇടുക. ശേഷം ഉഴുന്നുപരിപ്പ്, ഇഞ്ചി, പച്ചമുളക്, ഉള്ളി, കാരറ്റ്, ബീന്‍സ്, അണ്ടിപ്പരിപ്പ്, കപ്പലണ്ടി എന്നിവ ഇട്ട് വരട്ടിയെടുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങ ഇതിലേക്ക് അവസാനം ചേര്‍ക്കുക.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

വരട്ടിയെടുത്ത ശേഷം ഒരു കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് അല്‍പം ഉപ്പ് ചേര്‍ത്ത് എല്ലാം ഒന്ന് ഇളക്കിയെടുക്കുക. ഇത് തിളയ്ക്കുമ്പോള്‍ ഓട്‌സ് ചേര്‍ക്കുക. തീ കുറച്ച് നന്നായി ഇളക്കിയെടുത്ത് അല്‍പം മഞ്ഞള്‍ പൊടി ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി നിങ്ങള്‍ക്ക് ആദ്യവും ചേര്‍ക്കാവുന്നതാണ്. ഉപ്പുമാവ് പാകത്തിനായിക്കഴിഞ്ഞ് തീ കുറച്ച് 5 മിനിറ്റ് നേരം വയ്ക്കുക. ഇതിനിടെ അടിക്കുപിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഉപ്പ്മാവ് ഇളക്കുക. ഉപ്പ്മാവ് തയാറായിക്കഴിഞ്ഞാല്‍ ചെറുചൂടോടെ സ്വാദിഷ്ടമായി കഴിക്കാവുന്നതാണ്.

ഓട്‌സിന്റെ ഗുണങ്ങള്‍

ഓട്‌സിന്റെ ഗുണങ്ങള്‍

  • ധാതുക്കളുടെയും പോഷകങ്ങളുടെയും മികച്ച ഉറവിടം
  • അമിനോ ആസിഡുകള്‍ അടങ്ങിയതിനാല്‍ നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുന്നു
  • നിങ്ങളുടെ ശോധന സുഖമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
  • ഇതിലെ പ്രോട്ടീന്‍ പുതിയ കോശങ്ങള്‍ വികസിപ്പിക്കുന്നു.
  • ഉയര്‍ന്ന കാത്സ്യം അടങ്ങിയതിനാല്‍ ഓസ്റ്റിയോപൊറോസിസ് തടയുന്നു
  • ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
  • കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

Read more about: oats recipe ഓട്‌സ്
English summary

Oats upma recipe | How to make oats upma in malayalam

Here we sharing the step by setp procedure on how to prepare oats upma at home in malayalam. Read on.
X
Desktop Bottom Promotion