For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്സ് പോറിഡ്ജ്‌ പ്രഭാതഭക്ഷണമാക്കാം

By Super
|

വെറും 5 ഓ 6 ഓ മിനിട്ട് കൊണ്ട് വളരെ എളുപ്പത്തിൽ ഓട്സ് കഞ്ഞി ഉണ്ടാക്കാം

അതിരാവിലെ എപ്പോഴും തിരക്ക് തന്നെയാണ് .ഈ ഓട്സ് കഞ്ഞി പെട്ടെന്നുള്ള പ്രഭാത ഭക്ഷണം ആണ് .അത് ഏതു തിരക്കിലും കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന ഭക്ഷണമാണ് .

ഡ്രൈ ഫ്രൂട്ട്സും ,മറ്റു പഴങ്ങളും ഇടുന്നത്തിനു പകരം മംഗോ പുരിയോ , അപ്പിൾ പുരിയോ ,പഴം അരച്ചതോ ഓട്സ് പൊടിയിൽ ചൂടോടെയോ , തണുത്തതിനു ശേഷമോ ചേർക്കാവുന്നതാണ് .

oats

പഴങ്ങൾ ചേർത്ത് കഞ്ഞി ഉണ്ടാക്കുന്നുവെങ്കിൽ പാൽ ചേർക്കാതിരിക്കുന്നതാണ് നല്ലത് .

നിങ്ങൾ കുഞ്ഞുങ്ങൾക്ക്‌വേണ്ടി ഓട്സ് വാങ്ങുമ്പോൾ ഇതിൽ ഫ്ലേവറും മറ്റൊന്നും ചേർത്തിട്ടില്ല എന്ന് കവറിനു പുറത്തു പരിശോധിച്ചു വാങ്ങുക

നിങ്ങൾക്ക് പാല് വച്ചോ വെള്ളം ചേർത്തോ , അല്ലെങ്കിൽ ഇവ രണ്ടും ചേർത്തോ ഓട്സ് കഞ്ഞി ഉണ്ടാക്കാവുന്നതാണ് .ചൂടോടു കൂടിയോ , തണുത്തിട്ടോ , റൂം റ്റെമ്പറേച്ചറിലോ വിളമ്പാവുന്നതാണ് .

ഇതിന്റെ പാചകത്തിനു വേണ്ട ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം

ചേരുവകൾ

1 കപ്പു എളുപ്പത്തിൽ വേകുന്ന ഓട്സ് അല്ലെങ്കിൽ റോൾഡു ഓട്സ്

2 കപ്പു വെള്ളവും ഒരു കപ്പു പാലും

അല്ലെങ്കിൽ

2 മുതൽ 2.5 വരെ വെള്ളം അല്ലെങ്കിൽ 2 - 2.5 കപ്പു പാല്

2 സ്പൂൺ പഞ്ചസാര അല്ലെങ്കിൽ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

ഒരു കപ്പു പാല് ചെറിയ കട്ടി നൽകുന്നു .

ഇത് ലഘൂകരിക്കാനായി കൂടുതൽ പാലോ വെള്ളമോ ചേർക്കാം

തേൻ ചേർക്കണമെന്ന് ആഗ്രഹിക്കുന്നെകിൽ ചൂടോടെയോ തണുത്തതിനു ശേഷമോ ചേർക്കുക . തേൻ ചൂടാക്കിയാൽ വിഷമയമാകും .

എളുപ്പത്തിൽ വേകുന്ന ഓട്സ് ഒരു കപ്പ്‌ എടുക്കുക .

ചെറു തീയിൽ നന്നായി ഇളക്കി വെള്ളമോ പാലോ ചേർത്ത് തിളപ്പിക്കുക

പഞ്ചസാര ചേർത്ത് ഇളക്കുക .

ചൂടോടെയോ , തണുത്തോ , മീഡിയം ചൂടിലോ വിളമ്പുക .

നുറുക്കിയ പഴങ്ങൾ ചേർക്കണമെങ്കിൽ നല്ല ചൂടിലോ ,അല്ലെങ്കിൽ തണുത്തതിനു ശേഷമോ ചേർക്കുക .

English summary

Oats Porridge Recipe For Breakfast

Here is an easy recipe of oats porridge. Read more to know about,
X
Desktop Bottom Promotion