Just In
Don't Miss
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- News
അക്രമാസക്തമായ പ്രതിഷേധം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി; ഭേദഗതി ഒരു മതത്തേയും ബാധിക്കില്ല
- Movies
സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Sports
സച്ചിനു പോലുമില്ല... അപൂര്‍വ്വ റെക്കോര്‍ഡുമായി പാക് താരം, അരങ്ങേറ്റങ്ങള്‍ സെഞ്ച്വറികളോടെ!!
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര്‍ ഫെസ്റ്റി'ല്‍ അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
പ്രാതലിന് കഞ്ഞിയോ..ഓട്സോ..കഴിക്കൂ
പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ പ്രധാനഭക്ഷണം എന്ന് കേട്ടിട്ടില്ലേ... പ്രാതല്‍ എത്രമാത്രം പോഷകരമാക്കുന്നുവോ അത്രമാത്രം നിങ്ങള്‍ ആരോഗ്യവാനാകുകയും ചെയ്യും. പ്രഭാതത്തില്‍ കുത്തരികഞ്ഞിപോലുള്ള ധാന്യഭക്ഷണം ശീലമാക്കിയാല്‍ ഹൃദയാഘാതസാധ്യത പോലുള്ള പ്രശ്നത്തെ തടഞ്ഞുനിര്‍ത്താം. ഓട്സും രാവിലെ കഴിക്കാന്‍ പറ്റിയ മികച്ച ഭക്ഷണമാണ്.
ആരോഗ്യകരമായ ഉപ്പ്മാവുകള്‍ ഉണ്ടാക്കാം..
തവിടുകളയാത്ത ധാന്യം ഉപയോഗിച്ചുള്ള പ്രഭാതഭക്ഷണം ആഴ്ചയില്‍ രണ്ട് തവണ കഴിച്ചവരില്‍ ഹൃദ്രോഗ സാധ്യത കുറഞ്ഞുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇനിയെങ്കിലും നിങ്ങളുടെ പ്രാതല്‍ മികച്ചതാകട്ടെ...

പ്രാതലിന്
25 ശതമാനം തവിടോ ഓട്സോ അടങ്ങിയ ഭക്ഷണമായിരിക്കണം രാവിലെ കഴിക്കേണ്ടതെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

ഹൃദയാഘാതം
ഇത്തരം ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 28 ശതമാനം കുറവാണ്.

ധാന്യഭക്ഷണം
ധാന്യഭക്ഷണത്തില്‍ നാരുകള്‍ അഥവാ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

രക്തസമ്മര്‍ദ്ദം
നാരുകളടങ്ങിയ ഭക്ഷണം രക്തസമര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍
നാരുകളടങ്ങിയ ഭക്ഷണം രക്തത്തിലെ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

ഒഴിവാക്കേണ്ടത്
പ്രാതലിന് മധുരപലഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഇത് കൂടുതല്‍ ആഹാരം കഴിക്കാനുള്ള പ്രവണത ഉണ്ടാക്കും.

പ്രാതല്‍ കഴിക്കാതിരുന്നാല്‍
പ്രാതല്‍ കഴിക്കാതിരുന്നാല്‍ നിങ്ങളുടെ തടി കൂടാം. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ ബാക്കി സമയം കടുത്ത വിശപ്പ് അുഭവപ്പെടും. പിന്നീട് വലിച്ചുവാരി കഴിക്കുകയാണ് പതിവ്. ഇത് പൊണ്ണത്തടി ഉണ്ടാ ക്കും.

പ്രാതല്‍ കഴിക്കാതിരുന്നാല്‍
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു പിന്നീട് ആഹാരം കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.

പ്രാതല്‍ കഴിക്കാതിരുന്നാല്‍
പ്രാതല്‍ ഉപേക്ഷിക്കുന്നത് മുന്‍ശുണ്ഠിക്കാരാകാനുള്ള സാധ്യത കൂടുതലാണ്.

പ്രാതല്‍ കഴിക്കാതിരുന്നാല്‍
പ്രാതല്‍ കഴിക്കാതെ ഉച്ചയ്ക്ക് അമിതഭക്ഷണം കഴിക്കുന്നവര്‍ ക്ഷീണം കൊണ്ട് അലസരായിരിക്കും.