For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും

|

ആരോഗ്യം എന്നത് എപ്പോഴും വളരെയധികം ശ്രദ്ധ വേണ്ട ഒരു മേഖലയാണ്. എന്നാല്‍ ആരോഗ്യത്തിന് ഗുണകരമാവുന്ന ഭക്ഷണം നാം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് ഒരു പരിധി വരെ ഭക്ഷണത്തിന് സാധിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം ഭക്ഷണം തന്നെയാണ് എന്നതും നാം ഓര്‍ക്കണം. ഇന്നത്തെ കാലത്ത് ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം എത്രത്തോളം അപകടകരമാണ് എന്ന് നമുക്കെല്ലാം അറിയാം. അതിന്റെ ഫലമായി നമ്മളെ പിടികൂടുന്ന രോഗങ്ങളാകട്ടെ ഒട്ടും കുറവല്ല താനും. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നമുക്ക് എല്ലാ രോഗങ്ങളേയം പ്രതിരോധിക്കാം. ഇന്നത്തെ പാചകക്കുറിപ്പില്‍ വളരെ ആരോഗ്യകരമായ ഒരു പ്രഭാത ഭക്ഷണത്തെക്കുറിച്ചാണ് പറയുന്നത്.

Healthy Ragi Putt

എപ്പോഴും നാം ആഗ്രഹിക്കുന്നത് വ്യത്യസ്തമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് തന്നെയാണ്. പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റുകള്‍. എന്നാല്‍ ആ വ്യത്യസ്തതയോടൊപ്പം അല്‍പം ആരോഗ്യം കൂടിയായലോ? അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് റാഗി പുട്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ റാഗി അത്രത്തോളം തന്നെ ഗുണം നല്‍കുന്നുണ്ട് എന്നതാണ് സത്യം. പല പ്രതിസന്ധികളേയും ആരോഗ്യ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കി ആയുരാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് റാഗി പുട്ട് സഹായിക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് റാഗി പുട്ട് നല്‍കുന്നതെന്നും എങ്ങനെ വളരെ എളുപ്പത്തില്‍ റാഗി പുട്ട് തയ്യാറാക്കാം എന്നും നമുക്ക് നോക്കാം.

റാഗി പുട്ട് തയ്യാറാക്കാം
ആദ്യം റാഗി നല്ലതുപോലെ കഴുകി ഉണക്കിയെടുക്കുക. ഉണക്കിയതിന് ശേഷം ഇത് നല്ലതുപോലെ മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. വെള്ളം അല്‍പം പോലും ചേര്‍ക്കരുത്. പൊടിച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പുട്ടുപൊടിയുടെ പരുവത്തില്‍ പൊടിച്ചെടുക്കുക. അതിന് ശേഷം പുട്ടുകുറ്റിയില്‍ അല്‍പം തേങ്ങ ഇട്ട് റാഗിപ്പൊടി കുഴച്ചതും ഇട്ട് പിന്നീട് തേങ്ങയിട്ട് പുട്ടുകുറ്റിയില്‍ വെച്ച് വേവിച്ചെടുക്കുക. റാഗിപ്പുട്ട് തയ്യാര്‍. ഇതിന് നിങ്ങള്‍ക്ക് വെറും പഴവും പപ്പടവും തന്നെ ധാരാളം. ഇതല്ല എന്തെങ്കിലും കറികള്‍ വേണമെങ്കില്‍ അതും ഇതില്‍ ചേര്‍ക്കാവുന്നതാണ്.

Healthy Ragi Putt

ഗുണങ്ങള്‍

ഗുണങ്ങളുടെ കാര്യത്തില്‍ റാഗിപ്പുട്ട് കേമനാണ്. ഇത് പ്രഷറും പ്രമേഹവും ഉള്ളവര്‍ക്ക് വേണമെങ്കില്‍ സ്ഥിരമാക്കാവുന്നതാണ്. അത്രയധികം ഗുണം ഇതിന് ലഭിക്കുന്നു. എത്ര കൂടിയ പ്രമേഹത്തേയും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു റാഗി. ഇത് സ്ഥിരമായോ അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയോ കഴിക്കുന്നത് നല്ലതാണ്. പ്രമേഹം മാത്രമല്ല പ്രഷറും ഇല്ലാതാക്കുന്നതിന് റാഗി മികച്ചതാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് റാഗി.

Healthy Ragi Putt

കൊളസ്‌ട്രോള്‍ കുറക്കുന്നതിനും റാഗി തന്നെയാണ് മുന്നില്‍. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലത്തിന്റെ ഭാഗമായി കൊളസ്‌ട്രോള്‍ വെല്ലുവിളിയാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും റാഗി സഹായിക്കുന്നു. നാരുകളുടെ കലവറയായതിനാല്‍ ഇത് നിങ്ങളുടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹന പ്രക്രിയ കൃത്യമായി നടക്കുന്നതിനും റാഗി സഹായിക്കുന്നു.

നല്ല കിടിലന്‍ മണവും രുചിയും നല്‍കും ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കാംനല്ല കിടിലന്‍ മണവും രുചിയും നല്‍കും ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കാം

നാവില്‍ നിന്ന് രുചി മാറാത്ത ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍നാവില്‍ നിന്ന് രുചി മാറാത്ത ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍

English summary

Healthy Ragi Putt Recipe And How To Prepare It In Malayalam

Here we are sharing a special healthy recipe of Ragi putt and how to prepare it easily in malayalam. Take a look.
X
Desktop Bottom Promotion